മമ്മൂട്ടിയെ കണ്ടതും ജനം ആര്‍ത്തിരമ്പി, അങ്കിള്‍ ലൊക്കേഷനില്‍ സംഭവിച്ചത്; വീഡിയോ കാണൂ

By Aswini

നേരത്തെ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അങ്കിള്‍ എന്ന ചിത്രത്തിന്റെ വയനാട്ടിലെ ലൊക്കേഷനില്‍ നിന്ന് ഒരു വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഷൂട്ടിങ് കാണാനെത്തിയ ആരാധരനൊപ്പം മമ്മൂട്ടി വിശേഷങ്ങള്‍ തിരക്കുന്നതും സെല്‍ഫി എടുക്കുന്നതുമൊക്കെയണ് വീഡയോയില്‍.

ഇതാ വീണ്ടും ലൊക്കേഷനില്‍ നിന്ന് വീഡിയോ പുറത്ത് വരുന്നു. ഇത്തവണ അങ്കിളിന്റെ എഴുത്തുകാരനും നടനുമായ ജോയ് മാത്യുവാണ് വീഡിയോ പുറത്ത് വിട്ടത്. മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍ എത്തിയവരുടെ തിക്കും തിരക്കുമാണ് വീഡിയോയില്‍. വയനാട്ടിലെ ജനം മുഴുവന്‍ പുല്‍പ്പള്ളിയില്‍ എത്തിയിട്ടുണ്ട്.

 mammootty-uncle

ആര്‍ത്തു വിളിച്ചും, കൂവി വിളിച്ചും ആരാധകര്‍ അവരുടെ സന്തോഷം പങ്കു വയ്ക്കുന്നു. കാരവാനില്‍ നിന്നും മെഗാസ്റ്റാര്‍ ഇറങ്ങിയതും ആളുകള്‍ തിക്കും തിരക്കും കൂട്ടാന്‍ തുടങ്ങി. ആരാധകര്‍ക്ക് കൈ ഉയര്‍ത്തി കാണിച്ച് മമ്മൂട്ടി സെറ്റിലേക്ക് നടന്നു. ആ വീഡിയോ ഫേസ്ബുക്കില്‍ വൈറലാവുന്നു.

നവാഗതനായ ഗിരീഷ് ദാമോദരനാണ് അങ്കിള്‍ സംവിധാനം ചെയ്യുന്നത്. ഒരു പതിനേഴു കാരിയും അവളുടെ അച്ഛന്റെ സുഹൃത്തും തമ്മിലുള്ള ബന്ധമാണ് സിനിമ. മമ്മൂട്ടിയെ കൂടാതെ ആശ ശരത്ത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X