പുകയ്ക്ക് ഗുഡ്‌ബൈ: ജോയ് മാത്യു
മലയാളത്തില്‍ പുകവലി നിര്‍ത്തിയ സിനിമാക്കാരുടെ കൂട്ടത്തിലേയ്ക്ക് സംവിധായകനും നടനുമായ ജോയ് മാത്യുവും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വലിനിര്‍ത്തിയ കാര്യം ജോയ് മാത്യു അറിയിച്ചിരിക്കുന്നത്. ഗുഡ് ബൈ ടു സ്‌മോക്ക് എന്ന കുറിപ്പുമായി പുകവലിച്ചുകൊണ്ട് നില്‍ക്കുന്ന സ്വന്തം ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ജോയ് മാത്യു കാര്യം നാലാളെ അറിയിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് താഴെ രസകരമായ ഒട്ടേറെ കമന്റുകളും വന്നിട്ടുണ്ട്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന് തുടങ്ങുന്ന സിനിമയ്ക്ക് മുന്നേ പുകവലിയ്‌ക്കെതിരെ കാണിയ്ക്കുന്ന ബോധവല്‍ക്കരണ പരസ്യത്തിന്റെ വാചകം മുതല്‍ പലരും പലതാണ് കമന്റിട്ടിരിക്കുന്നത്. ചിലര്‍ പറയുന്നത് ജോയ് മാത്യു വലി നിര്‍ത്തിയത് വലിയ ചതിയായിപ്പോയി എന്നാണ്. പക്ഷേ കൂടുതല്‍ കമന്റുകളും അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതും വലി നിര്‍ത്താന്‍ വളരെ വൈകിയെന്ന് അഭിപ്രായപ്പെടുന്നവയുമാണ്.

ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചശേഷം നാടകരംഗത്തേയ്ക്ക് ചുവടുമാറ്റിയ ജോയ് മാത്യു തിരിച്ചെത്തിയത് ഷട്ടര്‍ എന്ന മികച്ച ചിത്രത്തിന്റെ സംവിധായകനായിട്ടായിരുന്നു. സംവിധായകനായി തിരിച്ചെത്തിയ ജോയ് പിന്നീട് വീണ്ടും നടനായി. വില്ലനായും അച്ഛനായുമെല്ലാം പല ചിത്രങ്ങളിലും അദ്ദേഹം തകര്‍ത്തഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഏറ്റവും തിരക്കേറിയ മുതിര്‍ന്ന നടന്മാരില്‍ ഒരാളാണ് ജോയ് മാത്യു. സിനിമയ്ക്ക് പുറമേയുള്ള വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലും സജീവമാണ്.


Click it and Unblock the Notifications











