For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്കിള്‍ ഷട്ടറിനേക്കാള്‍ മികച്ചത്, അല്ലെങ്കില്‍ പണി നിര്‍ത്തുമെന്ന് ജോയ് മാത്യുവിന്‍റെ മാസ് ഡയലോഗ്!

  |
  ട്രോളിനു മറുപടിയുമായി ജോയ് മാത്യു | filmibeat Malayalam

  നീണ്ട ഇടവേളയ്ക്ക് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കിയ ചിത്രമാണ് അങ്കിള്‍. മമ്മൂട്ടിയും കാര്‍ത്തിക മുരളീധരനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജോയ് മാത്യുവും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഈ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കിയ സിനിമ കൂടിയാണിത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിട്ടുള്ളത്.

  സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

  രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍ സ്വതന്ത്ര്യ സംവിധായകനാവുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം ഒരുക്കുന്നുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് പ്രതിപലം നല്‍കിയിരുന്നില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!

  അങ്കിളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം

  അങ്കിളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം

  സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട്. മെഗാസ്റ്റാര്‍ ആരാധകര്‍ അക്ഷമയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. പരോളിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമാണിത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോളിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

  നെഗറ്റീവ് കഥാപാത്രമായിരിക്കുമോ?

  നെഗറ്റീവ് കഥാപാത്രമായിരിക്കുമോ?

  മമ്മൂട്ടി നെഗറ്റീവ് കഥാപാത്രമായാണോ എത്തുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സംവിധായകനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. അടുത്തിടെ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. പ്രേക്ഷകരാണ് നെഗറ്റീവും പോസിറ്റീവുമൊക്കെ തീരുമാനിക്കേണ്ടതെന്നായിരുന്നു ആദ്യത്തെ പ്രതികരണം.

  പാലേരി മാണിക്യത്തിന് ശേഷം

  പാലേരി മാണിക്യത്തിന് ശേഷം

  രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയില്‍ മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തിയത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും നെഗറ്റീവ് കഥാപാത്രത്തെ ഏറ്റെടുക്കാനായി അദ്ദേഹം കാണിച്ച മനസ്സിനെയാണ് എല്ലാവരും സല്യൂട്ട് ചെയ്യുന്നത്.

  മോഹന്‍ലാലിന് വെല്ലുവിളി

  മോഹന്‍ലാലിന് വെല്ലുവിളി

  വില്ലനായാണ് മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നായകനായും സൂപ്പര്‍ താരമായും മാറിയപ്പോള്‍ ഇരുവരും നെഗറ്റീവ് കഥാപാത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് അവതരിപ്പിച്ചപ്പോള്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറാവുമോയെന്നാണ് വെല്ലുവിളി.

  സുഹൃത്തിന്റെ മകളുമായുള്ള ബന്ധം

  സുഹൃത്തിന്റെ മകളുമായുള്ള ബന്ധം

  സുഹൃത്തിന്റെ മകളുമായുള്ള കൃഷ്ണകുമാറിന്റെ ബന്ധത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സുഹൃത്തിന്റെ മകളുമൊത്തുള്ള യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ടീസറിലും ട്രെയിലറിലും ഇതേക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു

  ദുല്‍ഖറിനെ തേച്ച കാമുകി

  ദുല്‍ഖറിനെ തേച്ച കാമുകി

  ദുല്‍ഖറിനെ തേച്ചിട്ട് പോയ കാമുകിയെ ഓര്‍ക്കുന്നില്ലേ? കോമ്രേഡ് ഇന്‍ അമേരിക്ക സി ഐഎയിലെ നായികയായ കാര്‍ത്തിക മുരളീധരനാമ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നായികയെ തിരഞ്ഞെടുക്കുന്നതിനായി നിരവധി പേരെ പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ അത് കാര്‍ത്തികയില്‍ അവസാനിക്കുകയായിരുന്നു.

  ജോയ് മാത്യുവിന്റെ ഉറപ്പ്

  ജോയ് മാത്യുവിന്റെ ഉറപ്പ്

  അഭിനേതാവ് മാത്രമല്ല നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് ജോയ് മാത്യു. സമൂഹത്തില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളില്‍ അദ്ദേഹം തന്‍രെ പ്രതികരണം കൃത്യമായി വ്യക്തമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിലാണ് ആരാധകര്‍ അങ്കിളിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങി വെച്ചത്. ആരാധകര്‍ക്ക് കൃത്യമായ മറുപടി നല്‍കി അദ്ദേഹവും ചര്‍ച്ചയില്‍ പങ്കാളിയായി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ഷട്ടറിനേക്കാളും മികച്ചതെന്ന് ഉറപ്പിച്ചോളും

  ഷട്ടറിനേക്കാളും മികച്ചതെന്ന് ഉറപ്പിച്ചോളും

  ലാലും സജിതാ മഠത്തിലും വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തിയ ഷട്ടറിന് തിരക്കഥയൊരുക്കിയത് ജോയ് മാത്യുവായിരുന്നു. കാലിക പ്രസക്തിയുള്ള വിഷയമായിരുന്നു സിനിമയുടേത്. പ്രതീക്ഷിച്ചതിനും എത്രയോ അപ്പുറത്തായിരുന്നു ഈ സിനിമയെന്ന് ആരാധകര്‍ തന്നെ വിലയിരുത്തിയിരുന്നു. അതിന് ശേഷമുള്ള സിനിമയെന്ന നിലയില്‍ അങ്കിള്‍ വന്‍വെല്ലുവിളിയാണ്. എന്നാല്‍ ഷട്ടറിന് മുകളില്‍ നില്‍ക്കുന്ന ചിത്രം തന്നെയാണ് അങ്കിളെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

  ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തും

  ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തും

  ഷട്ടറിനെ കവച്ച് വെക്കുന്ന ചിത്രമല്ല ഇതെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാധകരുടെ ചര്‍ച്ചയില്‍ അദ്ദേഹം കൂടി പങ്കാളിയായതോടെ ആരാധകര്‍ അതീവ സന്തോഷത്തിലാണ്.

  പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

  പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

  ഏപ്രില്‍ 27നായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ആവേശം വര്‍ധിപ്പിച്ച് ജോയ് മാത്യുവും രംഗത്തെത്തിയത്. തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹം ഈ സിനിമയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  പ്രതിഫലം വാങ്ങാതെ അഭിനയിച്ചു

  പ്രതിഫലം വാങ്ങാതെ അഭിനയിച്ചു

  കഥ പറയുമ്പോള്‍, കൈയ്യൊപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. മികച്ച കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം ഈ സിനിമകളില്‍ അവതരിപ്പിച്ചത്. അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രമാണ് അങ്കിളിലേതും. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

   മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുമോ?

  മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുമോ?

  വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കണം ഓരോ സിനിമയുമെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് പ്രത്യേക നിര്‍ബന്ധമുണ്ട്. പുതിയ സിനിമകള്‍ സ്വീകരിക്കുമ്പോള്‍ അദ്ദേഹം ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്. പതിവിന് വിപരീതമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി എത്തുമ്പോള്‍ ഇത് താരത്തിന്‍രെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുമോയെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

  കോടികള്‍ മുടക്കുന്ന പതിവില്ല

  കോടികള്‍ മുടക്കുന്ന പതിവില്ല

  റിലീസിന് മുന്‍പേ തന്നെ കോടികള്‍ മുടക്കിയാണ് പലരും പരസ്യം ചെയ്യുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു സ്വഭാവം ജോയ് മാത്യുവിനില്ല. അങ്കിളിന് ഹൈപ്പില്ലെന്ന് പറയുന്നവര്‍ ഇക്കാര്യം ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ട്രോളുകളിലൊന്നാണിത്.

  ടീസര്‍ കാണാം

  അങ്കിള്‍ ടീസര്‍ കാണൂ

  ട്രെയിലറും കൂടി

  അങ്കിളിന്‍രെ ട്രെയിലര്‍ കാണൂ

  English summary
  Joy Mathew about Mammootty's caharacter in Uncle.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X