ജോയിയേട്ടന്‍ കുടുംബാംഗത്തെ പോലെയാണെന്ന് ദുല്‍ഖര്‍
തിലകനും മുരളിയും ഒഴിച്ചിട്ട സീറ്റിലേക്ക് പകരക്കാരനാകാന്‍ ഒരുങ്ങുകയാണ് ജോയ് മാത്യു എന്നാണ് പുതിയ കേള്‍വി. വാക്കുകളിലെ തന്റേടവും ശബ്ദത്തിലെ ഗാഭീര്യവും കൊണ്ട് മാത്രമല്ല, തന്മയത്വത്തോടുള്ള അഭിനയവും പെരുമാറ്റവും തന്നെയാണ് ഈ വിശേഷണത്തിന് പിന്നില്‍.
മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് പറയുമ്പോള്‍ ജോയ് മാത്യുവിന് നൂറ് നാവാണ്. ദുല്‍ഖറിനും ഏറെ കുറേ അങ്ങനെയൊക്കെ തന്നെ. ജോയ് മാത്യുവിന്റെ ജന്മദിനത്തില്‍, നിങ്ങളൊരു സംഭവമാണ് ജോയിയേട്ടാ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദുല്‍ഖര്‍ ജന്മദിനാശംസകള്‍ നേര്‍ന്നത്.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്, ജോയിയേട്ടന്‍ തനിക്ക് ഒരു കുടുംബാംഗത്തെ പോലെയാണെന്നാണ്. നമ്മളൊന്നിക്കുന്ന അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
ജോയി മാത്യുവും ദുല്‍ഖര്‍ സല്‍മാനും മൂന്നോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാനാ'ണ് ഒടുവില്‍ റിലീസായത്. അതിന് മുമ്പ് വിക്രമാദിത്യന്‍, നീലാകാശം ചുവന്ന ഭൂമി പച്ചക്കടല്‍ എന്നീ ചിത്രങ്ങളിലും ഒന്നിച്ചിട്ടുണ്ട്.


Click it and Unblock the Notifications











