ഫേസബുക്ക് പേടിയാണെന്ന് ജൂനിയര്‍ ലാല്‍
പൃഥ്വിരാജ്, രഞ്ജിനി ഹരിദാസ്, ആഷിഖ് അബു ഒടുവില്‍ മരിയ ഷരപോവ വരെ ഫേസ്ബുക്ക് ലോകത്തിന്റെ ഇരയാണ്. ഒടുവില്‍ ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത 'ഹായി അയാം ടോണി' എന്ന ചിത്രത്തെയാണ് ഫേസ്ബുക്ക് ലോകം വലിച്ചു കീറിയത്. നിരൂപണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുക മാത്രമല്ല സംഭവം അടിപിടിയലേക്കും പൊലീസ് കേസിലേക്കുമെത്തിച്ചേര്‍ന്നു.
ഇതൊക്കെ കൊണ്ടു മാത്രമല്ല ജൂനിയര്‍ ലാലിന് ഫേസ്ബുക്ക് എന്ന സംഭവത്തെ പേടിയാണ്. ഹായി അയാം ടോണി എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് വരുന്നത്. ചിലര്‍ കരുതിക്കൂട്ടി ചിത്രത്തിനെ ടാര്‍ജെറ്റ് ചെയ്യുന്നുണ്ട്. അതിന്റെ പ്രധാനവേദിയാണ് ഫേസ്ബുക്കെന്നാണ് ജീന്‍ പോള്‍ ലാല്‍ പറയുന്നത്.

ജീന്‍ പോള്‍ ലാലിനാണെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടും ഇല്ല. മറ്റൊന്നും കൊണ്ടല്ല അതില്‍ വരുന്ന കമന്റുകളും പോസ്റ്റുകളും താങ്ങാനുള്ള കരുത്തില്ലാത്തതുകൊണ്ടാണ് ജൂനിയര്‍ ലാല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാത്തത്. ഫേസ്ബുക്കില്‍ ആര്‍ക്കും എന്തും ചെയ്യാം. സിനിമയോടുള്ള നമ്മുടെ വൈകാരിക അടുപ്പമൊന്നും കമന്റടിക്കുന്നവര്‍ക്ക് വിഷയമല്ലെന്നാണ് ജീന്‍ പോളിന്റെ അഭിപ്രായം.
ഹായി അയാം ടോണിയെ കുറിച്ച് രണ്ട് പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സും വെളിപ്പെടുത്തിയതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.


Click it and Unblock the Notifications











