ജൂനിയര്‍ എന്‍ടിആറിന് പിറന്നാള്‍ സമ്മാനവുമായി സംവിധായകന്‍ പ്രശാന്ത് നീല്‍, എന്‍ടിആര്‍ 31 പോസ്റ്റര്‍ പുറത്ത്

ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറും കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രമാണ് എന്‍ടിആര്‍31. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്.

jr ntr

'എന്റെ സ്വപ്ന നായകനുമായി എന്റെ സ്വപ്ന പദ്ധതി നിര്‍മ്മിക്കാനുള്ള വേദി ഇന്ന് ഒരുങ്ങി' എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞത്.

തന്റെ വിധി നിറവേറ്റാന്‍ ദൃഢനിശ്ചമെടുത്ത തീവ്രത നിറഞ്ഞ മുഖത്തോടെ കഥാപാത്രമായി നില്‍ക്കുന്ന എന്‍.ടി.ആര്‍ ജൂനിയറാണ് പോസ്റ്ററില്‍. 2023 ഏപ്രില്‍ മുതല്‍ എന്‍ടിആര്‍ 31ന്റെ ചിത്രീകരണം ആരംഭിക്കും.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും സിനിമാ നിരൂപകരുമെല്ലാം ആര്‍ആര്‍ആറിനും
കെജിഫിനും ഇപ്പോഴും സ്‌നേഹം ചൊരിയുകയാണ്. രണ്ട് ചിത്രങ്ങളും ഹൃദയങ്ങള്‍ കീഴടക്കുകയും ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തുകഴിഞ്ഞു. ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് എന്‍ടിആര്‍ 31 തിയേറ്ററുകളില്‍ എത്തുന്നതിനായാണ്.

എന്‍.ടി.ആര്‍ ജനങ്ങളുടെ മനുഷ്യനാണെങ്കില്‍, പ്രശാന്ത് നീല്‍ ജനങ്ങളുടെ ചലച്ചിത്രകാരനാണ്. അതുകൊണ്ട് തന്നെ ഈ ഡൈനാമിക് ജോഡി എന്‍ടിആര്‍ 31 നെ ഏറ്റവും ആവേശകരമായ വരാനിരിക്കുന്ന പാന്‍-ഇന്ത്യന്‍ സിനിമകളില്‍ ഒന്നാക്കി മാറ്റുമെന്നുറപ്പ്.

ജഗ്ഗര്‍നോട്ട് പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രശാന്ത് നീല്‍ പങ്കുവെച്ചതിതാണ്, 'ഇത് 20 വര്‍ഷം മുമ്പ് എന്റെ മനസ്സില്‍ ഉടലെടുത്ത ഒരു ആശയമാണ്, പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവില്‍ എന്റെ സ്വപ്ന പദ്ധതി യഥാര്‍ഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്.'

മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മ്മിച്ച്, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് എന്‍ടിആര്‍ ജൂനിയറിനെ നായകനാക്കി NTR31 2023 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.പി ആര്‍ ഒ - ആതിര ദില്‍ജിത്ത്

Read more about: jr ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X