»   » ഈദ് സ്‌പെഷ്യല്‍; മോഹന്‍ലാലിന്റെ ജനത ഗാരേജ്

ഈദ് സ്‌പെഷ്യല്‍; മോഹന്‍ലാലിന്റെ ജനത ഗാരേജ്

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജനത ഗാരേജും മനമന്ദയും. ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനത ഗാരേജ് വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നു.

ജൂനിയര്‍ എന്‍ടിആറിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ടീസറിന്റെ അവസാനഭാഗത്താണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

mohanlal-janathagarege

മലയാളത്തില്‍ നിന്ന് റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നിത്യാ മേനോനും സമാന്തയുമാണ് ചിത്രത്തിലെ നായികമാര്‍. ഹൈദരാബാദില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചുക്കൊണ്ടിരിക്കുകയാണ്.

ആഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ സെപ്തംബറിലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Jr NTR looks dashing as ever in the much-awaited film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam