»   » മോഹന്‍ലാലിന്റെ ജനത ഗാരേജ് യൂട്യൂബില്‍ റെക്കോഡുകള്‍ തകര്‍ക്കുന്നു

മോഹന്‍ലാലിന്റെ ജനത ഗാരേജ് യൂട്യൂബില്‍ റെക്കോഡുകള്‍ തകര്‍ക്കുന്നു

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനതാ ഗാരേജ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോഴും മികച്ച പ്രതികരണം തന്നെ. 24 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത് അഞ്ചു ലക്ഷം പേരായിരുന്നു.

മമ്മൂട്ടി ചിത്രമായ കസബയുടെ ട്രെയിലറിന്റെ റെക്കോഡാണ് 24 മണിക്കൂറുകൊണ്ട് മോഹന്‍ലാലിന്റെ ജനതാ ഗാരേജ് തകര്‍ത്തത്. 40 മണിക്കൂറുകൊണ്ട് ചിത്രം ഏഴ് ലക്ഷം ആളുകളാണ് ടീസര്‍ യൂട്യൂബിലൂടെ കണ്ടത്.

janathagarage-teaser

ജൂനിയര്‍ എന്‍ടിആറിന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ടീസറിന്റെ അവസാന ഭാഗത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Read Also: ഈദ് സ്‌പെഷ്യല്‍; മോഹന്‍ലാലിന്റെ ജനത ഗാരേജ്

English summary
Jr NTR's 'Janatha Garage' teaser record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam