»   » ഇത് ഒരു ഒന്നൊന്നര പണി ആയിപ്പോയി, ജൂഡ് ആന്റണിക്ക് കിട്ടിയ പണിയേ ???

ഇത് ഒരു ഒന്നൊന്നര പണി ആയിപ്പോയി, ജൂഡ് ആന്റണിക്ക് കിട്ടിയ പണിയേ ???

Posted By: Nihara
Subscribe to Filmibeat Malayalam

ഇടയ്ക്കിടയ്ക്കു പണി കിട്ടാറുണ്ടെങ്കിലും ഇപ്പോള്‍ കിട്ടിയ്ത ഒന്നൊന്നര പണി ആയിപ്പോയെന്നാണ് ജൂഡ് ആന്റണി പറയുന്നത്. കൊച്ചിയിലെ പ്രമുഖ കൊറിയര്‍ കമ്പനിയാണ് യുവസംവിധായകന് പണി കൊടുത്തത്.

നിശ്ചിത സമയത്തിനുള്ളില്‍ ദില്ലിയില്‍ എത്തേണ്ട പ്രധാന രേഖകളടങ്ങിയ കൊറിയറാണ് ഇടയ്ക്ക് വെച്ച് അപ്രത്യക്ഷമായത്. തന്റെ സിനിമയുടെ വിലപ്പെട്ട രേഖകള്‍ കൃത്യസമയത്ത് ദില്ലിയില്‍ എത്തിയിട്ടുണ്ടാവുമെന്നാണ് ജൂഡ് കരുതിയത്. എന്നാല്‍ കൃത്യസമയത്ത് എത്തിയില്ലെന്നു മാത്രമല്ല അന്വേഷിച്ചു ചെന്നപ്പോഴാണ് ജീവനക്കാര്‍ പോലും വിവരമറിഞ്ഞത്.

കൊറിയര്‍ അയക്കാന്‍ പോയ ജൂഡിന് കിട്ടിയ പണി

തന്റെ സിനിമയുടെ പ്രധാനപ്പെട്ട രേഖകളടങ്ങിയ കൊറിയര്‍ ദില്ലിക്ക് അയക്കാന്‍ വേണ്ടിയാണ് ആലുവയിലെ സ്വകാര്യ ഏജന്‍സിയെ സമീപിച്ചത്. നേരിട്ട് പോയാണ് ജൂഡ് കൊറിയര്‍ ഏല്‍പ്പിച്ചത്.

സ്റ്റാറ്റസ് അന്വേഷിച്ചപ്പോള്‍ ഞെട്ടി

കൊറിയറിന്റെ സ്റ്റാറ്റസ് പരിശോധിച്ചപ്പോഴാണ് വീണ്ടും ഞെട്ടിയത്. കമ്പനിയുടേതായി കൊടുത്തിരിക്കുന്ന നമ്പര്‍ തെറ്റാണെന്നും മനസ്സിലായി.

നേരിട്ട് പോയി അന്വേഷിച്ചു

രണ്ടു ദിവസം കഴിഞ്ഞിട്ടും കൊറിയറിനെക്കുറിച്ച് യാതൊരുവിധ മറുപടിയും ഇല്ലാത്തതിനാല്‍ കമ്പനിയിലേക്ക് നേരിട്ടുപോയി. അന്വേഷിച്ചപ്പോള്‍ അവര്‍ക്കൊന്നും അറിയില്ല. അവരാരും കൊറിയര്‍ കണ്ടിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

മറ്റൊരാളുടെ ഫയലിനിയടില്‍പ്പെട്ടു

കൊറിയര്‍ അയക്കാനെത്തിയ ഒരാള്‍ ഫയലിനോടൊപ്പം അബദ്ധവശാല്‍ എടുത്തുകൊണ്ടുപോയെന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ മനസ്സിലായത്. എന്തായാലും കേടുപാടൊന്നും കൂടാതെ കൊറിയര്‍ ജൂഡിന് തിരിച്ചു കിട്ടിയിട്ടുണ്ട്.

നിയമനടപടികളുമായി മുന്നോട്ട് പോകും

കൊറിയര്‍ കമ്പനിയുടെ നിരുത്തവാദിത്തപരമായ പ്രവര്‍ത്തനത്തിനെതിരെ പരാതി കൊടുക്കാനൊരുങ്ങുകയാണ് ജൂഡ്.

English summary
Jude Antony against courier service.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam