എനിക്ക് പറ്റിയെങ്കില്‍ നിങ്ങള്‍ക്കും പറ്റും! ലവ് ആക്ഷന്‍ ഡ്രാമയിലെ ഡയലോഗിനെക്കുറിച്ച് ജൂഡ് ആന്‍റണി!

വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയതാണ് ജൂഡ് ആന്റണി ജോസഫ്. അഭിനേതാവായും സംവിധായകനായും വിധികര്‍ത്താവായുമൊക്കെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. ഓം ശാന്തി ഓശാനയിലൂടെയായിരുന്നു സംവിധായകനായി അരങ്ങേറിയത്. ഒരു മുത്തശി ഗദയുമായാണ് പിന്നീട് ഈ സംവിധായകന്‍ എത്തിയത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്‍രെ പുതിയ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിക്കൽ കാരണം ഡെസ്പ് അടിക്കുന്ന ഓരോരുത്തരും ഇത് കാണണം. ഒറ്റയടിക്ക് എനിക്കിതു പറയാൻ പറ്റിയെങ്കിൽ നിങ്ങൾക്കും പറ്റും .മുൻപിലിരിക്കുന്ന ബിയർ ബോട്ടിൽ സിനിമ ബിയർ ആണ് . അത് കൊണ്ട് രണ്ടെണ്ണം വിട്ടിട്ടു പറഞ്ഞതല്ല (അത് ഇതിലും കിടിലം ആയിരിക്കും )വിക്കുള്ളവർക്കു ഇൻസ്പിറേഷൻ ആകാൻ ആ സീൻ അയച്ചു തരാൻ പറഞ്ഞപ്പോ ഈ വിഡിയോ ആണ് പ്രൊഡ്യൂസർ അജു സാർ അയച്ചു തന്നത് . സോ വിക്കുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവരുടെ ചിന്തകൾ വേഗത്തിലത്രേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ് ഇതിന് പിന്നാലെയായാണ് വീഡിയോയും പങ്കുവെച്ചത്.

Jude Anthany Joseph

മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന തരത്തിലുള്ള പോസ്റ്റുമായാണ് ജൂഡ് ആന്‍റണി ജോസഫ് എത്തിയത്. വിനീത് ശ്രീനിവാസന്‍, അരുണ്‍ ഗോപി, ഷാജു ശ്രീധര്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. ഒരു നടനായോ സംവിധായകനായോ അല്ല നല്ല മനുഷ്യനായിട്ടാണ് നിങ്ങളെ ഇഷ്ടമെന്നായിരുന്നു ഷാജുവിന്റെ കമന്റ്. ലവ് ആക്ഷന്‍ ഡ്രാമയില്‍ മാസ്സ് ഡയലോഗ് നിങ്ങളുടേതാണെന്നും കുറച്ച് സീനുകള്‍ കൂടി നല്‍കമായിരുന്നില്ലേ എന്ന് തോന്നിയിരുന്നുവെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X