»   » മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!

മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!

Posted By:
Subscribe to Filmibeat Malayalam

മെഗാ സ്റ്റാര്‍ മമ്മുക്കയുടെ ജീവിതം ഇനി സ്‌ക്രീനിലുടെ കാണം. മമ്മുട്ടിയുടെ ജീവിതം സിനിമയാക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹ്രസ്വചിത്രമായി ജൂഡ് ആന്റണി തന്നെ തയ്യാറാക്കിയിരുന്നു.

ഇത്തവണ മമ്മുക്കയുടെ ആക്ഷന്‍ രംഗം തിയറ്ററുകള്‍ കീഴടക്കും! സിനിമ മോഹന്‍ലാലിനെ തോല്‍പ്പിക്കുമോ ?

മമ്മുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ നിവിന്‍ പോളിയായിരുക്കും മമ്മുക്കയുടെ വേഷം അഭിനയിക്കുന്നത്. മുമ്പ് മമ്മുക്കയുടെ ജീവിതം നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഹ്രസ്വചിത്രമായി നിര്‍മ്മിച്ചിരുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് പുതിയ സിനിമയുമായി രംഗത്തെത്തുന്നത്.

മമ്മുട്ടിയുടെ ജീവിതകഥ സിനിമയാവുന്നു

ദിവസങ്ങളായി മമ്മുട്ടിയുടെ ജീവിതകഥ സിനിമയാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്.സിനിമ ജൂഡ് ആന്റണി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന്റെ പുനാരാവിഷ്‌കരണം ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

നക്ഷത്രങ്ങളുടെ രാജകുമാരന്‍

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ജീവിതം സ്‌ക്രീനിനു മുന്നില്‍ 2014 ല്‍ തന്നെ എത്തിയിരുന്നു. മമ്മുട്ടിയുടെ ചെറുപ്പകാലത്തെ കഥ ഉള്‍പ്പെടുത്തി 'നക്ഷത്രങ്ങളുടെ രാജകുമാരന്‍' എന്ന് പേരില്‍ ജൂഡ് ആന്റണി നിര്‍മ്മിച്ച ഹ്രസ്വചിത്രം ആയിരുന്നു നക്ഷത്രങ്ങളുടെ രാജകുമാരന്‍.

നിവിന്‍ പോളി നായകനാകുന്നു

മമ്മുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ നായകനായി എത്തുന്നത് ആരാണെന്നുളളതായിരുന്നു എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്ന കാര്യം. നിവിന്‍ പോളിയായിരിക്കും മൊഗസ്റ്റാറിന്റെ വേഷത്തിലെത്തുന്നത്.

നക്ഷത്രങ്ങളുടെ രാജകുമാരിനില്‍ ഇവരും ഉണ്ടായിരുന്നു

2011 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നക്ഷത്രങ്ങളുടെ രാജകുമാരന്‍ 2014 ആയിരുന്നു യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ നക്ഷത്രങ്ങളുടെ രാജകുമാരനില്‍ പങ്കാളികളായിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്തപ്പോള്‍ നിവിനും അജു വര്‍ഗീസുമായിരുന്നു ഹ്രസ്വചിത്രം നിര്‍മ്മിച്ചിരുന്നത്.

English summary
Jude Anthany Joseph and his team are planning to revive the project of Mammoott's biopic

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam