പ്രളയവും റിയല്‍ ലൈഫ് ഹീറോസും സിനിമയാവുന്നു! 2403 ഫീറ്റുമായി ജൂഡ് ആന്റണി, ചിത്രം അതിശയിപ്പിക്കും..
കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കഴിഞ്ഞ മാസം സംഭവിച്ചത്. സംസ്ഥാനം മുഴുവന്‍ വെള്ളത്തിനടിയിലാക്കിയാണ് ദുരന്തം കടന്ന് പോയത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളുമടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയവരെല്ലാം യഥാര്‍ത്ഥ ഹീറോസാക്കി സിനിമ വരികയാണ്. 2403 ഫീറ്റ് എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക്..
പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്.
ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ. അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ. A tribute to the unexpected heroes- എന്നുമാണ് ജൂഡ് ആന്റണി പറയുന്നത്.


Click it and Unblock the Notifications











