ഞാനും ശ്രീനിവാസന്‍റെ മകന്‍ തന്നെയാ! ക്ഷോഭത്തോടെയുള്ള ധ്യാനിന്‍റെ മറുപടി! അവന്‍ നിരാശപ്പെടുത്തില്ല!
മലയാള സിനിമയിലെ മറ്റൊരു താരപുത്രന്‍ കൂടി സംവിധായകനായി അരങ്ങേറിയിരിക്കുകയാണ്. അഭിനേതാവായി കഴിവ് തെളിയിച്ചതിന് പിന്നാലെയായാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് തിരിഞ്ഞത്. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ അദ്ദേഹം മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി ആ സ്വപ്‌നം സഫീലികരിച്ചിരിക്കുകയാണ് അദ്ദേഹം. കാത്തിരിപ്പിനൊടുവിലായി സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ധ്യാനിന്റെ സിനിമയ്ക്ക് ആശംസ അറിയിച്ച് സിനിമാലോകവും ആരാധകരുമൊക്കെ എത്തിയിട്ടുണ്ട്.
ധ്യാന്‍ ശ്രീനിവാസനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് ജൂഡ് ആന്റണിയും എത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രസകരമായ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ലവ് ആക്ഷന്‍ ഡ്രാമയുമായെത്തുന്ന ധ്യാന്‍ നിങ്ങളെ നിരാശരാക്കില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കുന്നുണ്ട്. തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിന്‍ പോളിയും നയന്‍താരയും എത്തുന്നത്. ജൂഡ് ആന്റണി പങ്കുവെച്ച രസകരമായ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

Recommended Video
വിനീതിന്റെ കൂടെ തട്ടത്തിൻ മറയത്തെ ലൊക്കേഷൻ കാഴ്ചകൾക്കിടെ വിനീതിന്റ ആന്റിയുടെ വീട്ടിൽ വച്ചാണ് ധ്യാനിനെ ഞാൻ ആദ്യം കാണുന്നത് . അന്ന് അവൻ ഒരു ഷോർട് ഫിലിം ചെയ്യാൻ പ്ലാൻ ഉണ്ട് എന്നൊക്കെ പറയുന്ന കൂട്ടത്തിൽ ഒരു പാട്ടു പാടി . അപ്പൊ ഞാൻ ചോദിച്ചു "ആഹാ നീ പാട്ടൊക്കെ പാടുവോ ?" .അവൻ അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു. " അതെന്താ എനിക്കും പാടാൻ പാടില്ലേ?ഞാനും ശ്രീനിവാസന്റെ മോൻ തന്നെയാ ".അതെ അവനും ശ്രീനിവാസൻ സാറിന്റെ മോനാ ,വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ് . അവന്റെ പടം നാളെ ഇറങ്ങുകയാണ് . ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം .അവൻ നിങ്ങളെ നിരാശരാക്കില്ല, ഇതായിരുന്നു കുറിപ്പ്.


Click it and Unblock the Notifications