നിവിന്‍ അളിയാ കണ്ണ് നിറഞ്ഞുപോയി,സന്തോഷമായി! നടനെ അഭിനന്ദിച്ച് ജൂഡ് ആന്റണി ജോസഫ്
നിവിന്‍ പോളിയുടെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ നവംബര്‍ നാലിനാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ടൊറന്റോ,മുംബൈ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തന്നെയാണ് മൂത്തോനെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു.സിനിമയെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

അധികപേരും വേറിട്ട ചലച്ചിത്രാനുഭവമാണ് സിനിമ സമ്മാനിച്ചതെന്നാണ് അഭിപ്രായപ്പെട്ടത്. നിവിന്‍ പോളിക്കൊപ്പം തന്നെ ഗീതു മോഹന്‍ദാസിനെയും ഛായാഗ്രഹണം നിര്‍വ്വഹിച്ച രാജീവ് രവിയെയും എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. മൂത്തോന്‍ ടീമിനെയും നിവിന്‍ പോളിയെയും പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും എത്തിയിരുന്നു. നിവിനെക്കുറിച്ചുളള ജൂഡിന്റെ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

മൂത്തോന്‍ '.. പുതിയൊരു സിനിമാ അനുഭവം. ഇത്തരമൊരു കഥാതന്തു കയ്യടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കയ്യടി. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷേട്ടനും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി. എന്നെ ഒരു പാട് സന്തോഷപ്പെടുത്തിയത് നിവിന്‍ പൊളി എന്ന നടനാണ്.

മലര്‍വാടിയില്‍ അസിസ്റ്റന്റ് ഡിറക്ടര്‍ ആയി ജോലി ചെയ്ത സമയത്തു ചില സീനുകള്‍ അഭിനയിച്ച ശേഷം അവന്‍ എന്നോട് ചോദിക്കുമായിരുന്നു ഇതിലും നന്നാക്കാന്‍ പറ്റുമല്ലേ എന്ന്. തന്നിലെ നടനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു ആര്‍ത്തിപിടിച്ച കലാകാരനെ ഞാന്‍ അന്ന് അവനില്‍ കണ്ടിരുന്നു. ഇടക്കെപ്പോഴോ അത് മിസ് ആയോ എന്നെനിക്കു തോന്നിയിരുന്നു.

ഇല്ല. എനിക്കാണ് തെറ്റിയത്. അവനു ഒരു മാറ്റവുമില്ല. അവന്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവന്‍ നമ്മളെ വിസ്മയിപ്പിക്കും. നിവിന്‍ അളിയാ, കണ്ണ് നിറഞ്ഞു പോയി ..സന്തോഷമായി. ജൂഡിനൊപ്പം കഴിഞ്ഞ ദിവസം അജു വര്‍ഗീസും നിവിനെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരുന്നു. മൂത്തോനുമായി ബന്ധപ്പെട്ട് വായിച്ച എഴുത്തുകളെല്ലാം കണ്ട് രോമാഞ്ചം വന്നെന്നും നിനക്ക് അഭിനന്ദനങ്ങള്‍ എന്നുമാണ് അജു വര്‍ഗീസ് കുറിച്ചത്. ഇത്തവണ ദേശീയ പുരസ്‌കാരം നിന്നെ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.



Click it and Unblock the Notifications











