twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകളിലുള്ളവരുടെ മാജിക്കാണ് ഓംശാന്തി ഓശാന: ജൂഡ് ആന്റണി

    By Aswathi
    |

    'ഓംശാന്തി ഓശാന' റിലീസായി, ചിത്രം ഹിറ്റുമായി ചിത്രത്തിലെ നായിക ഇപ്പോള്‍ ഒരു ഭാര്യയുവമായി. ഇപ്പോഴെന്താ വീണ്ടും ഓശാന്തി ഓശാനയും പൊക്കിപിടിച്ചുവരുന്നതെന്നാവും. പക്ഷെ ഇപ്പോഴാണ് ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് മലയാള മനോരമയുടെ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം പുറത്തു വന്നത്. ജൂഡ് ആന്റിണി ജോസഫോ. അതാരാണെന്നവും ഇപ്പോള്‍ ചോദ്യം.

    സിനിമ കാണുക, നടനാരാ, നടിയാരാ എത്ര പാട്ടുണ്ട് എന്നേ മിക്ക മലയാളി പ്രേക്ഷകരും നോക്കാറുള്ളൂ. എന്നാല്‍ സിനിമയെ കുറിച്ച് കാര്യമായി അറിയാനാഗ്രഹിയ്ക്കുന്നവര്‍, ആരാണ് സംവിധായകന്‍, ആരുടെയാണ് തിരക്കഥ, മുമ്പ് എത്ര സിനിമ ചെയ്തിട്ടുണ്ട്, ഏതൊക്കെ ഹിറ്റായിട്ടുണ്ട് എന്ന ഒരു വിശദീകരണം പഠനം തന്നെ നടത്തിക്കളയും. അപ്പോള്‍ ജൂഡ് ആന്റണിയെ കുറിച്ച് അന്വേഷിച്ച് പോയാല്‍ പുറകില്‍ ഒറ്റൊരു ചിത്രം മാത്രേ കാണൂ. ഓം ശാന്തി ഓശാന! അതാണെങ്കില്‍ ഹിറ്റും.

    ഇനി കാര്യത്തിലേക്ക് വരാം. ജൂഡ് ആന്റണി ജോസഫ്, ആളൊരു രസികനാണ്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം വളരെ രസകരമായി, ഒരു സിനിമയ്ക്ക് കഥ പറയുമ്പോലെ വിശദീകരിയ്ക്കും. കേള്‍ക്കുന്നവര്‍ക്ക് മനസ്സിലൊരു ചിത്രവും വരച്ചെടുക്കാം. തുടക്കം പറയണണെങ്കില്‍ മൂന്ന് വര്‍ഷം പിന്നോട്ട് സഞ്ചരിക്കണം. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലിയും കളഞ്ഞ് ബാഗ്ലൂരില്‍ നിന്ന് സിനിമാ മോഹവുമായി വണ്ടികയറിയ ചെറുപ്പക്കാരന്‍. നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും (ഇനി അതാരാണെന്ന് ചോദിക്കരുത്, ജൂഡിനെ പോലെ ഒറ്റ ചത്രം കൊണ്ട് ശ്രദ്ധേയനായ സംവിധായകന്‍, ചിത്രം നേരം) സഹപാഠികളാണ്. സിനിമാ മോഹം ആദ്യം പറയുന്നത് പുത്രനോടാണ്.

    'മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍' ക്ലാപ്‌സ് അടിയ്ക്കുന്ന ബോയിയായാണ് ഈ സംവിധായകൻ. അവിടെ വച്ച് വിനീത് ശ്രീനിവാസനുമായി അടുക്കാന്‍ കഴിഞ്ഞു. ദിലീപിന്റെ സഹോദരനായ അനൂപ് വഴി 'ക്രേസി ഗോപാലനി'ല്‍ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും തട്ടത്തിന്‍ മറയത്തും ലഭിയ്ക്കുന്നത്. അങ്ങനെ മൂന്ന് സിനിമകള്‍ളില്‍ മാത്രം പ്രവര്‍ത്തിച്ച പരിചയവുമായി ജൂഡ് ആന്റണി തന്റെ ആദ്യ ചിത്രത്തിലേയ്ക്ക് കടന്നു.

    പിന്നെ സംഭവിച്ചത് മുകളിലുള്ളവരുടെ മാജിക്കാണെന്നാണ് ജൂഡ് പറയുന്നത്. ചിത്രത്തിന് വേണ്ടി എല്ലാം ദൈവം തന്റെ മുന്നിലെത്തിക്കുകയായിരുന്നു. സിനിമയ്ക്ക് പേര് വന്നത്, ട്രയലറിലും ചിത്രത്തിന്റെ തുടക്കത്തിലും മാത്രം സലീം കുമാറിന്റെ ശബ്ദം വന്നത് അങ്ങനെ എല്ലാം. സൗഹൃദത്തിന്റെ ബന്ധം കൊണ്ട് മാത്രമാണ് നിവിന്‍ പോളി നായകനായത്. നസ്‌റിയ അവസാനമാണ് കഥയിലെ നായികയാകുന്നത്. ലാല്‍ ജോസും വിനീത് ശ്രീനിവാസനും രണ്‍ജി പണിക്കറുമൊക്കെ കഥാപാത്രങ്ങളായതിനു പിന്നിലും കഥയകളുണ്ട്.

    എല്ലാത്തിനും പ്രധാനം സൗഹൃദ കൂട്ടായ്മയില്‍ നടക്കുന്ന ചര്‍ച്ചകളാണെന്ന് ജൂഡ് ആന്റണിയുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. ഒരുപാട് നേരം ഇരുന്ന് സംസാരിക്കുമ്പോഴും മറ്റുമാണ് പല ആശയങ്ങളും മനസ്സിലേക്ക് കടന്നുവന്നത്. ഇനിയൊരു സിനിമ എടുക്കുന്നുണ്ടെങ്കില്‍ സിനിമയെ കുറിച്ച് നല്ലവണ്ണം പഠിച്ചിട്ടേ ചെയ്യൂ എന്നാണ് പറഞ്ഞിരിക്കുന്നത്. താനെന്തായാലും ഒരു മോശം സിനിമ ചെയ്യില്ല എന്ന ഉറപ്പും യുവ സംവിധായകന്‍ നല്‍കിയിട്ടുണ്ട്.

    30-jude-antoany-joseph2.jpg malayalam.filmibeat.com -Properties

    മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാനാണ് അടുത്ത പദ്ധതി. ഇത് വിഷയമാക്കി വിനീതിന്റെയും നിവിന്റെയുമൊക്കെ സഹായം കൊണ്ട് ഒരു ഷോര്‍ട് ഫിലീം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ പോലൊരാളുടെ കഥ സിനിമയാക്കുമ്പോള്‍ ഒരുപാട് പഠിക്കാനുണ്ടെന്നാണ് ജൂഡ് പറയുന്നത്. നായകനെന്തായാലും, താന്‍ കണ്ടിട്ടുള്ളതില്‍വച്ച് മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനായ നിവിന്‍ പോളിയായിരിക്കുമെന്നും ജൂഡ് അറിയിച്ചു.

    English summary
    Jude Anthany Joseph tanking about his first film experience in an interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X