വിഐപിയെ വിമര്‍ശിച്ച ജൂഡ് ആന്റിക്ക് കിട്ടേണ്ടത് കിട്ടി!

By Aswathi

ഓം ശാന്തി ഓശാന എന്ന ചിത്രം ഒരുക്കിയതോടെ ജൂഡ് ആന്റണി ജോസഫ് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയിരിക്കുകയായിരുന്നു. എന്നാല്‍ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ്‌കൊണ്ട് അതൊക്കെ കളഞ്ഞു കുളിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. ധനുഷിന്റെ പുതിയ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ മോശം സ്റ്റാറ്റസ് ഇട്ടതാണ് ആന്റണിക്കിപ്പോള്‍ പാരയായിരിക്കുന്നത്.

ധനുഷ് നായകനായ വേലയില്ല പട്ടധാരി (വി ഐ പി) എന്ന ചിത്രത്തെ കുറിച്ചാണ് ജൂഡ് ആന്റണിയുടെ പോസ്റ്റ്. 'ഇത് വി ഐ പി അല്ല ആര്‍ ഐ പി' ആണെന്നായിരുന്നു പോസ്റ്റ്. പോരെ പൂരം. സ്റ്റാറ്റസ് ധനുഷ് ആരാധകരങ്ങോട്ട് ഏറ്റെടുത്തു. സംവിധായകന്റെ വാളില്‍ തന്നെ മുട്ടന്‍ തെറിയഭിഷേകം.

jude-antony

അങ്ങനെ നോക്കുകയാണെങ്കില്‍ ഓം ശാന്തി ഓശാനയും പരാജയമാണെന്ന് പറഞ്ഞവരുണ്ട്. ഒരു സിനിമ ഹിറ്റായതിന്റെ അഹങ്കാരമാണോ എന്ന് ചോദിക്കാന്‍ മടിച്ചവരുമില്ല. ഇതുപോലെ ഒരു കൂതറ മലയാള സിനിമ ഇറങ്ങുമ്പോഴെന്താ പ്രതികരിക്കാത്തതെന്നാണ് ചിലരുടെ ചോദ്യം.

Post by Jude Anthany Joseph.

എന്തായാലും സംഭവം വിവാദമായെന്നറിഞ്ഞതോടെ വിശദീകരണവുമായി ജൂഡിന്റെ അടുത്ത സ്റ്റാറ്റസ് വന്നു. പക്ഷെ അതും തോറ്റുകൊടുക്കലായിരുന്നില്ല. തന്റെ വാദത്തെ ന്യായീകരിക്കുന്നതായിരുന്നു.

'ഒരു പടം മോശം ആണെന്ന് എനിക്ക് തോന്നി. അത് പറഞ്ഞു. അപ്പൊ ദാണ്ടെ അതിലെ നായകന്റെ ആരാധകര്‍ എന്ന് പറയുന്ന ചിലര്‍ അവരുടെ വീടുകളില്‍ സ്ഥിരം കേള്‍ക്കുന്ന ചില വാക്കുകള്‍ പറയുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോ കുറെ പേര്‍ ഉണ്ട്. എല്ലാത്തിനേം ബ്ലോക്ക് ചെയ്തു. ഹോ.. എന്തൊരു സുഖം' എന്ന് പറഞ്ഞ് ഒരു സമൈലിയും വച്ചാണ് സ്റ്റാറ്റസ്

Post by Jude Anthany Joseph.

എന്നിട്ടും തീര്‍ന്നില്ല. ഈ സ്റ്റാറ്റസിന് താഴെ ജൂഡ് ആന്റണിയ്ക്കുള്ള ഉപദേശമായിരുന്നു. ഒരു സംവിധായകനായ താങ്കള്‍ ഇങ്ങനെ പറയാന്‍ പാടില്ലെന്നായി. അപ്പോഴും ധനുഷ് ആരാധകര്‍ അടങ്ങിയിരുന്നില്ല. പിന്നെയും നല്‍കി ജൂഡ് മറുപടി.

Post by Jude Anthany Joseph.

താന്‍ ഒരിക്കലും ധനുഷിനെ കുറ്റം പറഞ്ഞിട്ടില്ല. അദ്ദേഹം മികച്ച നടനാണ്. ആ കഴിവിനെ ബഹുമാനിക്കുകയും ചെയ്യുന്നു. വി ഐ പി എന്ന സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്- ജുഡ് എഴുതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X