ഉച്ചാരണത്തിലല്ല, പ്രവൃത്തിയിലാണ് കാര്യം! ശൈലജ ടീച്ചര്‍ അഭിമാനമെന്ന് ജൂഡ് ആന്റണി ജോസഫ്‌

By Midhun Raj

കോവിഡ് 19 വ്യാപനം തടയാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊറോണ വ്യാപനത്തിനിടെയുളള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളം ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

judeanthonyjoseph-kkshailajateacher

കഴിഞ്ഞ ദിവസമായിരുന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി ബിബിസി അഭിമുഖം നടത്തിയത്. ബിബിസി അവതാരകയുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃതൃമായ മറുപടി ഇംഗ്ലീഷില്‍ ആരോഗ്യ മന്ത്രി നല്‍കിയിരുന്നു. നിരവധി പേരാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. വീഡിയോ കണ്ട് മലയാളി ആയതില്‍ അഭിമാനം എന്നാണ് പലരും കുറിച്ചിരുന്നത്.

ഒപ്പം സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി. ശൈലജ ടീച്ചറുടെ വീഡിയോ പങ്കുവെച്ച് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫും രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണവുമായി സംവിധായകന്‍ എത്തിയത്. "മലയാളികളുടെ ഇംഗ്ലീഷ് പ്രൊനൗസിയേഷനെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു.

മലയാളം മീഡിയം വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അത്തരം കളിയാക്കലുകള്‍ കുറെ കേട്ടിട്ടുണ്ട് .ഇപ്പോള്‍ ഷൈലജ ടീച്ചറുടെ ബിബിസി ഇന്റര്‍വ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവര്‍ത്തിയിലാണ് . ഷൈലജ ടീച്ചര്‍ അഭിമാനം" എന്നാണ് ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്.

തുടര്‍ന്ന് ഒരു മുത്തശ്ശി ഗദ എന്ന ചിത്രവും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും തിളങ്ങിയിരുന്നു താരം. പത്തിലധികം സിനിമകളിലാണ് ജൂഡ് ആന്റണി ജോസഫ് മലയാളത്തില്‍ അഭിനയിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലാണ് ജൂഡ് ആദ്യമായി വേഷമിട്ടത്.

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X