വീണ്ടും സൂപ്പര്‍താര ചിത്രം! ടൊവിനോ, ആസിഫ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നായികയായി മഞ്ജു വാര്യര്‍

കഴിഞ്ഞ വര്‍ഷം നിപ്പാ വൈറസ് കേരളത്തിലുണ്ടാക്കിയ ഭീതി അവസാനിച്ചതിന് പിന്നാലെ തന്നെ സിനിമയാക്കിയിരുന്നു. ആഷിക് അബുവിന്റെ സംവിധാനത്തില്‍ നടി റിമ കല്ലിങ്കല്‍ നിര്‍മ്മിച്ച വൈറസ് എന്ന ചിത്രം ഈ വര്‍ഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. യഥാര്‍ഥ കഥയും സംഭവങ്ങളുമായിരുന്നതിനാല്‍ കാസ്റ്റിംഗ് പെര്‍ഫെക്ട് ആക്കി ആഷിക് അബു ഞെട്ടിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര യുവതാരങ്ങളായിരുന്നു വൈറസില്‍ ഒന്നിച്ചത്.

ഇപ്പോഴിതാ സമാനമായ മറ്റൊരു സിനിമ കൂടി വരികയാണ്. 2018 ഓഗസ്റ്റിലും 2019 ലും ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരു സിനിമ വരികയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ ഇതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയുടെ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഇനിയും നടന്നിട്ടില്ലെങ്കിലും വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

jude-anthony-joseph-

രസകരമായ കാര്യം സിനിമയില്‍ അണിനിരക്കുന്ന താരങ്ങളെ കുറിച്ചാണ്. വൈറസില്‍ കണ്ടത് പോലെ വലിയൊരു താരനിരയായിരിക്കും ജൂഡിന്റെ സിനിമയില്‍ ഉണ്ടാവുക. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവരൊക്കെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരായിരിക്കും നായിക. ആന്റോ ജോസഫ് നിര്‍മാണം ഏറ്റെടുത്തതായും അറിയുന്നു.

സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതേ സമയം പ്രളയത്തെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന രൗദ്രം എന്ന സിനിമ ഈ മാസം റിലീസിനെത്തുകയാണ്. ഒക്ടോബര്‍ പതിനെട്ടിനാണ് ഈ സിനിമയുടെ റിലീസ്. രഞ്ജി പണിക്കരും കെപിഎസി ലളിതയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X