പ്രേമത്തില്‍ അഭിനയിക്കാന്‍ ജൂഡ് ആന്റണിയും
എല്ലാ പ്രണയചിത്രങ്ങളും നായകന്റെ പ്രണയത്തിന്റെ കഥ പറയുമ്പോള്‍ അടുത്തിടെ റിലീസായ ഓം ശാന്തി ഓശാനയെന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത് നായികയുടെ പ്രണയത്തിന്റെ കഥ പറഞ്ഞാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ വ്യത്യസ്തമായി കഥ പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ശ്രദ്ധ നേടിക്കഴിഞ്ഞു.
അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ എന്ന് പേരുനേടിക്കഴിഞ്ഞും ഓം ശാന്തി ഓശാന. ഇതിനിടെ ജൂഡ് തന്റെ പുതിയ ചിത്രം പ്രഖ്യാപിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലും ആദ്യ നായകന്‍ നിവിന്‍ പോളി തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഇതിനിടെ നടനായും അരക്കൈ നോക്കാന്‍പോവുകയാണ് ജൂഡ്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രേമത്തില്‍ ജൂഡ് ഒരു വേഷം ചെയ്യുന്നുണ്ട്. കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ വരികയാണെങ്കില്‍ പ്രേമത്തില്‍ നടനായി താനുമുണ്ടാകുമെന്നാണ് ജൂഡ് പറയുന്നത്.
സ്‌കൂള്‍ കാലത്ത് നാടകാഭിനയത്തിലും മോണോ ആക്ടിലുമെല്ലാം കഴിവുതെളിയിച്ചിട്ടുള്ള ജൂഡ് ആ ആത്മവിശ്വാസത്തില്‍ത്തന്നെയാണ് പ്രേമത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സംവിധായകനായി ശ്രദ്ധിക്കപ്പെട്ടയാള്‍ നടനായി തിളങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











