»   » തോപ്പില്‍ ജോപ്പന്‍ കണ്ടു, പുലിമുരുകന്‍ കാണണം, പക്ഷേ ടിക്കറ്റ് കിട്ടുമോ എന്തോ, ജൂഡ് ആന്റണി!

തോപ്പില്‍ ജോപ്പന്‍ കണ്ടു, പുലിമുരുകന്‍ കാണണം, പക്ഷേ ടിക്കറ്റ് കിട്ടുമോ എന്തോ, ജൂഡ് ആന്റണി!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്‍ കണ്ടുവെന്നും നല്ലൊരു കുടുംബ ചിത്രമാണെന്നും ജൂഡ് ആന്റണി. താന്‍ അഭിനയിച്ച ചിത്രമായതിനാല്‍ തോപ്പില്‍ ജോപ്പന്‍ ആദ്യം പോയി കണ്ടു. ചിത്രത്തില്‍ എന്നെ മാത്രമാണ് എനിക്ക് ഇഷ്ടമാകാത്തതുള്ളൂ. ബാക്കി കൊള്ളാം എന്നും ജൂഡ് ആന്റണി
പറഞ്ഞു.

ഇനി മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം. പക്ഷേ ടിക്കറ്റ് കിട്ടുമോ എന്തോ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് തോപ്പില്‍ ജോപ്പന്‍ കണ്ട് അഭിപ്രായം പറഞ്ഞത്. ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


ഫേസ്ബുക്ക് പോസ്റ്റ്

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


രണ്ട് ചിത്രങ്ങള്‍

മലയാളത്തിലെ താരരാജക്കന്മാരുടെ ചിത്രമാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.


കുടുംബ ചിത്രം

മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്‍ മികച്ചൊരു കുടുംബ ചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. താപ്പാന എന്ന ചിത്രത്തിന് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് തോപ്പില്‍ ജോപ്പന്‍.


ആവേശമാക്കി മാറ്റി മുരുകന്‍

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുലിമുരുകന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാം കേന്ദ്രങ്ങളിലും ഹൗസ്ഫുളാണ്. 325 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


English summary
Jude Antony facebook post about Thoppil Joppan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam