»   » പാര്‍വ്വതിയെ ഇഷ്ടമല്ല എന്ന് കരുതി സിനിമ 'ഡിസ് ലൈക്ക്' ചെയ്യുന്നത് കാടത്തം എന്ന് ജൂഡ് ആന്റണി

പാര്‍വ്വതിയെ ഇഷ്ടമല്ല എന്ന് കരുതി സിനിമ 'ഡിസ് ലൈക്ക്' ചെയ്യുന്നത് കാടത്തം എന്ന് ജൂഡ് ആന്റണി

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്‌റ്റോറി. എന്നാല്‍ പാര്‍വ്വതി നായികയാകുന്നു എന്നത് കൊണ്ട് പലരും ചിത്രത്ത 'ഡിസ് ലൈക്ക്' ചെയ്യുകയാണ്.

യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ മേക്കിങ് വീഡോയിയ്ക്കും പാട്ടിനും ലൈക്കുകളെക്കാള്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ഇതിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകനും നടനുമായി ജൂഡ് ആന്റണി ജോസഫ്.


മോഹന്‍ലാലിന് രണ്ട്, മമ്മൂട്ടിക്കും പൃഥ്വിയ്ക്കും മഞ്ജുവിനും ആസിഫിനും ഒന്ന്, നിവിന് ഒന്നുമില്ല!!!


സപ്പോര്‍ട്ട് സിനിമ

ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ് ഫേസ്ബുക്കില്‍ എഴുതി. സപ്പോര്‍ട്ട് സിനിമ എന്ന ഹാഷ് ടാഗോടുകൂടെയാണ് ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


പാര്‍വ്വതിയെ കുറിച്ചില്ല

എന്നാല്‍ ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍വ്വതിയെ കുറിച്ച് ഒന്നും പരമാര്‍ശിച്ചിട്ടില്ല. നേരത്തെ കസബ വിവാദത്തില്‍ പാര്‍വ്വതിയ്‌ക്കെതിരെ പോസ്റ്റിട്ടതിന് ഫേസ്ബുക്ക് ജൂഡിനെ പൊങ്കാലയിട്ടിരുന്നു.


ഡിസ് ലൈക്ക് കാംപെയിന്‍

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയ്‌ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഡിസ് ലൈക്ക് കാംപെയിന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറ്റിയുടെ പോസ്റ്ററുകളും പാട്ടും മേക്കിങ് വീഡിയോയുമെല്ലാം ഡിസ് ലൈക്ക് ചെയ്യുകയമാണ്.


4000 ലൈക്കും 15000 ഡിസ് ലൈക്കും

കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവച്ച ചിത്രത്തിന്റെ പാട്ടിന് 4000 ലൈക്കുകളും 15000 ഡിസ് ലൈക്കുകളുമാണ് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്‌ക്കെതികെയാണ് ഡിസ് ലൈക്ക് കാംപെയിന്‍ ആരംഭിച്ചത്.


മൈ സ്‌റ്റോറി

നവാഗതയായ ഒരു സ്ത്രീ സംവിധായികയാണ് (റോഷ്‌നി ദിനകര്‍) മൈ സ്‌റ്റോറി എന്ന ചിത്രമൊരുക്കുന്നത്. ചിത്രം നിര്‍മിയ്ക്കുന്നതും റോഷ്‌നി തന്നെയാണ്. 'ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി' എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിച്ചത്.


English summary
Jude Antony Joseph against the dislike campaign against the film My Story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X