ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന നിരയിലെത്തിയ ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി. ഒരു മനോഹര പ്രണയ കഥ പോയവര്‍ഷം മലയാളികള്‍ക്ക് സമ്മാനിച്ച ജൂഡ് പ്രണയ ദിനത്തില്‍ തന്നെയാണ് തന്റെ പ്രാണസഖിയെ സ്വന്തമാക്കിയതെന്നതാണ് പ്രത്യേകത.
Read More: ജൂഡ് ആന്റണിയും ഭാവി വധുവും
കൊച്ചിക്കാരിയായ ഡയാന ജെയിംസാണ് ജൂഡ് ആന്റണിയുടെ വധു. പ്രണയിച്ച് വിവാഹം കഴിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് ജൂഡ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെ തന്നെ സംഭവിച്ചു.

സിനിമാ രംഗത്തുള്ള ജൂഡിന്റെ സുഹൃത്തുക്കളെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ദമ്പതികളുടെ ഫോട്ടോയ്‌ക്കൊപ്പം ജൂഡിന് വിവാഹാശംസകള്‍ നേര്‍ന്നത്. അജു വര്‍ഗീസും നവ ദമ്പതികള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നു.
ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുന്നതിനിടയിലാണ് ജൂഡ് ആന്റണി ഓം ശാന്തി ഓശാന എന്ന ചിത്രവുമായി മലയാള സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാകുകയും ചെയ്തു ഈ 31 കാരന്‍.


Click it and Unblock the Notifications











