ലെച്ചു ഉപ്പും മുളകില്‍ നിന്നും പുറത്ത്! പിന്മാറാനുള്ള ഏക കാരണമിതാണെന്ന് പറഞ്ഞ് ജൂഹി റുസ്തഗി

ഉപ്പും മുളകും ജനപ്രിയ പരമ്പരയായി മാറിയത് അതിവേഗമാണ്. നാല് മക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ കഥ പറഞ്ഞെത്തിയ പരമ്പരയില്‍ ഒരു കുഞ്ഞ് കൂടി വന്നതോടെ സൂപ്പര്‍ ഹിറ്റിലേക്ക് എത്തി. ആയിരം എപ്പിസോഡുകള്‍ പിന്നിട്ടതോടെ ലെച്ചുവിന്റെ വിവാഹം നടത്തി വീണ്ടും പ്രേക്ഷക പ്രശംസ സ്വന്തമാക്കി. എന്നാല്‍ വിവാഹത്തോടെ ലെച്ചു പരമ്പരയില്‍ നിന്നും അപ്രത്യക്ഷിതമായി.

പരമ്പരയില്‍ ഹണിമൂണിന് പോയതായി കാണിച്ചെങ്കിലും ഇത്രയും കാലം ലെച്ചുവിനെ കാണാത്തതിലുള്ള നിരാശയിലായിരുന്നു ആരാധകര്‍. ഒടുവില്‍ താന്‍ ഉപ്പും മുളകിലേക്കും ഇനി ഇല്ലെന്ന് ലെച്ചു തന്നെ ആരാധകരോടായി പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ജൂഹി തന്നെ പങ്കുവെച്ച വീഡിയോയിലാണ് ഇനി മുതൽ താൻ പരമ്പരയില്‍ അഭിനയിക്കാന്‍ ഇല്ലാത്തതിന്റെ കാരണം നടി വ്യക്തമാക്കിയിരിക്കുന്നത്.

ജൂഹി ഉപ്പും മുളകില്‍ നിന്നും പുറത്ത്

ആദ്യം തന്നെ ഞാന്‍ എല്ലാവരോടും നന്ദി പറയുകയാണ്. ഉപ്പും മുളകിലെയും ലെച്ചു എന്ന കഥാപാത്രത്തെ ഇത്രയും സപ്പോര്‍ട്ട് നല്‍കുകയും സ്‌നേഹം നല്‍കുകയുമൊക്കെ ചെയ്ത് ഈയൊരു ലെവലില്‍ എത്തിച്ചതിന് നന്ദി പറയുകയാണ്. പ്രേക്ഷകരോട് മാത്രമല്ല ഉപ്പും മുളകും ടീമിനോടും ഫ്‌ളവേഴ്‌സ് ചാനലിനോടുമൊക്കെ നന്ദി പറയുകയാണ്.

 ജൂഹി ഉപ്പും മുളകില്‍ നിന്നും പുറത്ത്

പൊതുവേ ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യം ഞാന്‍ ഇനി ഉപ്പും മുളകിലേക്കും ലെച്ചു വരുമോ? വരുന്നില്ലേ എന്നൊക്കെയാണ്. അതും കൂടി വ്യക്തമാക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലും ഞാന്‍ തിരിച്ചില്ല. കാരണം വേറൊന്നുമല്ല, ഷൂട്ടും പ്രോഗ്രാമും കാരണം പഠിത്തം അത്യാവശ്യം നല്ലരീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും പരമ്പര ഉപേക്ഷിക്കാന്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു.

 ജൂഹി ഉപ്പും മുളകില്‍ നിന്നും പുറത്ത്

അത് കൊണ്ടാണ് പുറത്ത് പോയത്. പിന്നെ സിനിമയില്‍ നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യും. അത് അതിന്റെ വഴിക്കും പഠിത്തം അതിന്റെ വഴിയ്ക്കും പോകുമെന്നും ജൂഹി പറയുന്നു. പിന്നെ അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര ചെയ്യുക എന്നത്. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. ഞാന്‍ മാത്രം പോയിട്ട് കാര്യമില്ല. ഞാന്‍ നിങ്ങളെയും കൊണ്ട് പോകും.

ജൂഹി ഉപ്പും മുളകില്‍ നിന്നും പുറത്ത്

അതിന് വേണ്ടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ട്. പര്‍പ്പസ് സ്രെയിന്‍ഞ്ചേഴ്‌സ് എന്നാണ് പേര്. ഓരോ വ്യത്യസ്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വീഡിയോസും അവിടുത്തെ വിശേഷങ്ങളും പ്രത്യേകതകളുമൊക്കെ യൂട്യൂബ് ചാനലിലൂടെ പുറത്ത് അറിയിക്കുന്നതായിരിക്കും. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം. എന്നും ജൂഹ പറയുന്നു.

ജൂഹി ഉപ്പും മുളകില്‍ നിന്നും പുറത്ത്

ജൂഹി ഉപ്പും മുളകില്‍ നിന്നും പുറത്ത് പോയതായി ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ആരാധകര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല അടുത്തിടെ ഭാവിവരനായ ഡോ. റോവിനെ കുറിച്ചും നടി പുറത്ത് പറഞ്ഞിരുന്നു. തന്റെ പ്രിയതമന്‍ ഇതാണെന്ന് പറഞ്ഞ് കൊണ്ട് റോവിനൊപ്പമുള്ള ചിത്രവും ജൂഹി പങ്കുവെച്ചു. ഇതോടെയാണ് ഇരുവരുടെയും പ്രണയം പുറത്ത് അറിയുന്നത്. പിന്നാലെ ഒത്തിരി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ജൂഹിയുടെ വിവാഹം ഉടന്‍ ഉണ്ടെന്നുള്ള സൂചനയാണ് ഇതിലൂടെ ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X