മധുരമഴയില്‍ പ്രണയിനിയായി ലെച്ചു! ക്യാമ്പസ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജൂഹി രുസ്തഗി. ലച്ചു എന്ന കഥാപാത്രമായി പ്രേക്ഷക മനസുകളില്‍ ഇടംപിടിക്കാന്‍ നടിക്കായി. ആയിരം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് പരമ്പരയില്‍ നിന്ന് ലച്ചു പിന്മാറിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് നടി സജീവമായത്.

തന്റെ ഭാവി വരനൊപ്പമുളള ജൂഹി രുസ്തഗിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ നടിയുടെതായി പുറത്തിറങ്ങിയ ഒരു ക്യാമ്പസ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദ കൊച്ചിന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കവിതാവിഷ്‌കാരത്തിന്റെ വീഡിയോ ആണ് നടിയുടെതായി പുറത്തിറങ്ങിയിരിക്കുന്നത്.
മഴയുടെ നനവും പ്രണയത്തിന്റെ ചൂടും വിരഹത്തിന്റെ നോവുകളും ചേരുന്ന പ്രേമകവിതയെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ജൂഹിക്കൊപ്പം കൃഷ്ണപ്രിയ, വിനായകന്‍ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ആദര്‍ശ് കുമാര്‍ അണിയല്‍ സംവിധാനവും ദേവി രാജ് കവിതയും ആലപിച്ചിരിക്കുന്നു. ജീമോന്‍ കെ ജെ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നു. റെല്‍സ് റോപ്‌സണ്‍ ആണ് മ്യൂസിക്ക് പ്രോഗ്രാമര്‍. യദു പി വിജയന്‍ ഛായാഗ്രഹണവും ആനന്ദ് മേനോന്‍ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.


Click it and Unblock the Notifications











