ജൂഹി റുസ്തഗിയെ അപമാനിക്കുന്ന വിധം വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോസും പ്രചരിക്കുന്നു!പരാതി നല്‍കി നടി
ജൂഹി റുസ്തഗിയെ പോലെ മലയാള ടെലിവിഷന്‍ നായികമാരില്‍ ഇത്രത്തോളം പ്രശസ്തി ലഭിച്ച മറ്റൊരു നടിയില്ലെന്ന് വേണം പറയാന്‍. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയും കരിയര്‍ ആരംഭിച്ച ജൂഹിയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പരമ്പരയിലെ ലെച്ചുവിനെ എല്ലാവരും കൂടി ഏറ്റെടുത്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നടന്ന് വരികയാണ്.

ഇപ്പോഴിതാ തന്റെ പേരില്‍ മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജൂഹി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനടക്കം പരാതി നല്‍കിയിട്ടുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.

ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ - ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ ഐപിഎസി നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ. പോലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ. സസ്‌നേഹം ജൂഹി റുസ്തഗി.

ഉപ്പും മുളകിലെയും അഞ്ച് മക്കളില്‍ ഒരാളായിരുന്നു ജൂഹി അവതരിപ്പിച്ച ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി. മറ്റുള്ള എല്ലാ കഥാപാത്രങ്ങളെയും പോലെ ജൂഹിയും അതിവേഗം ശ്രദ്ധിക്കപ്പെട്ടു. ലെച്ചുവിന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും ആരംഭിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. ആയിരം എപ്പിസോഡ് പൂര്‍ത്തിയായതിന് പിന്നാലെ ലെച്ചുവിന്റെ വിവാഹം ആഘോഷമാക്കി നടത്തിയിരുന്നു. ഇത് യഥാര്‍ഥ ജീവിതത്തിലുള്ള വിവാഹമാണെന്നടക്കം പ്രചരിക്കാന്‍ തുടങ്ങിയതോടെ ജൂഹി പ്രതിസന്ധിയിലായി.

അനാവശ്യമായ പ്രചരണങ്ങളെല്ലാം വന്നതോടെ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനമാണ് ജൂഹി എടുത്തത്. ഇനി ഉപ്പും മുളകിലേക്കും ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നും പഠന ആവശ്യങ്ങളെല്ലാം ഉണ്ടെന്നുമൊക്കെ നേരത്തെ പറഞ്ഞിരുന്നു. ഒപ്പം അടുത്ത വര്‍ഷം വിവാഹവും ഉണ്ടാവും. തന്റെ പ്രതിശ്രുത വരന്‍ ഡോ. റോവിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ജൂഹി പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തി, ആ വീഡിയോസ് പുതിയ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.


Click it and Unblock the Notifications