ജൂലിയ റോബര്‍ട്ട്സ്
ജൂലിയ റോബര്‍ട്ട്സ്
എറിന്‍ ബ്രോക്കോവിച്ചിലെ സമര്‍ത്ഥയായ ലീഗല്‍ അസിസ്റന്റിന്റെ വേഷമാണ് ജൂലിയ റോബര്‍ട്ട്സിനെ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശത്തിന ് അര്‍ഹയാക്കിയത്. ജലവിതരണത്തെ മലിനപ്പെടുത്തുന്ന ഒരു കുത്തകകമ്പനിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന എറിന്‍ ബ്രോക്കോവിച്ച് എന്ന നിയമജ്ഞയാണ് ഇവര്‍ ഈ ചിത്രത്തില്‍.
മൂന്നാമതു തവണയാണ് ജൂലിയ റോബര്‍ട്ട്സ് ഓസ്കാര്‍ പുരസ്കാരത്തിനായി നിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. 89ല്‍ മികച്ച രണ്ടാമത്തെ നടിക്കും 90ല്‍ മികച്ച നടിക്കും ഉള്ള പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചിരുന്നു.
ജോര്‍ജിയയില്‍ ജനിച്ച ജൂലിയ റോബര്‍ട്ട്സ് പ്രശസ്ത നടന്‍ എറിക് റോബര്‍ട്ട്സിന്റെ സഹോദരിയാണ്.


Click it and Unblock the Notifications