രജിഷ വിജയന്റെ കാമുകന്‍ ഇനി ഗൗതം മേനോനൊപ്പം! സംവിധായകന്റെ പുതിയ പ്രോജക്ടില്‍ നടനും!
രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ജൂണ്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമയില്‍ നടിക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും അരങ്ങേറ്റം കുറിച്ചിരുന്നു. ജൂണില്‍ രജിഷയുടെ കാമുകനായി എത്തിയിരുന്നത് സര്‍ജാനോ ഖാലിദ് എന്ന പുതിയ നടനായിരുന്നു.
ജൂണിന്റെ കാമുകനായ നോയലായി ശ്രദ്ധേയ പ്രകടനമായിരുന്നു നടന്‍ സിനിമയില്‍ കാഴ്ചവെച്ചത്. ജൂണിന്റെ വിജയത്തിനു ശേഷം ഗൗതം മേനോന്റെ അടുത്ത പ്രോജക്ടില്‍ സര്‍ജാനോ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജയലളിതയുടെ ജീവിതം പശ്ചാത്തലമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരിസിലാണ് നടന്‍ അഭിനയിക്കുന്നതെന്ന് അറിയുന്നു. ചെറിയൊരു വേഷത്തിലാണ് സര്‍ജാനോ എത്തുന്നത്. ഗൗതം മേനോന്‍ പ്രോജക്ടിനു പുറമെ മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലും നടന്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നു.
സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍. കൂടാതെ ബിജു മേനോന്റെ ആദ്യ രാത്രി എന്ന ചിത്രത്തിലൂം നടന്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ജൂണില്‍ രജിഷ വിജയന്റെ മൂന്ന് നായകന്മാരില്‍ ഒരാളായിട്ടായിരുന്നു സര്‍ജാനോ ഖാലിദ് എത്തിയിരുന്നത്. സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. അരങ്ങേറ്റ ചിത്രമെന്ന പാളിച്ചകളില്ലാതെയാണ് സര്‍ജാനോ ജൂണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ജൂണ്‍ തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











