For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് നിങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കണം! ജൂണ്‍ വിജയാഘോഷത്തില്‍ താരങ്ങളോട് ദിലീപിന്റെ അഭ്യര്‍ത്ഥന

  |

  അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധേയയായ താരമാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം രണ്ട് സിനിമകളില്‍ അഭിനയിച്ച രജിഷ നീണ്ട ഇടവേള കഴിഞ്ഞാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഈ വര്‍ഷമാദ്യം ആയിരുന്നു നടിയുടെ തിരിച്ചുവരവ് ചിത്രമായ ജൂണ്‍ റിലീസ് ചെയ്തിരുന്നത്.

  സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒരു ഫീല്‍ഗുഡ് ചിത്രമായതുകൊണ്ടാണ് ജൂണ്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നത്. അടുത്തിടെയായിരുന്നു ചിത്രം നൂറ് ദിവസം പൂര്‍ത്തിയാക്കിയിരുന്നത്. സിനിമയുടെ വിജയാഘോഷത്തില്‍ സൂപ്പര്‍ താരങ്ങളടക്കമുളളവര്‍ പങ്കെടുക്കാനെത്തിയിരുന്നു, ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

  ജൂണ്‍

  ജൂണ്‍

  രജിഷ വിജയനൊപ്പം നിരവധി പുതുമുഖ താരങ്ങള്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജൂണ്‍. നവാഗതനായ അഹമ്മദ് കബീറായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിച്ചു. ജൂണ്‍ എന്ന ടൈറ്റില്‍ റോളിലെത്തിയ രജിഷയുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. രജിഷയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും ജൂണ്‍ മാറി. രജിഷയ്‌ക്കൊപ്പം ശ്രദ്ധേയമാര്‍ന്ന പ്രകടനങ്ങളായിരുന്നു അര്‍ജുന്‍ അശോകന്‍, സര്‍ജാനോ ഖാലിദ്, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും കാഴ്ചവെച്ചത്.

  സിനിമയുടെ വിജയാഘോഷം

  സിനിമയുടെ വിജയാഘോഷം

  ജൂണിന്റെ നൂറാം ദിന വിജയാഘോഷം അടുത്തിടെയായിരുന്നു നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രിയ നായകന്‍ ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത താരങ്ങളെല്ലാം സിനിമ കണ്ട അനുഭവവും പങ്കുവെച്ചിരുന്നു. ജൂണ്‍ കണ്ടുവെന്നും വലിയ ഇഷ്ടമായെന്നുമാണ് ദിലീപും ജയസൂര്യമെല്ലാം പറഞ്ഞത്.

  ആളെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ല

  ആളെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ല

  രജിഷ വിജയന്റെ പ്രകടനത്തെ പ്രശംസിച്ച ജനപ്രിയ നായകന്‍ നടിക്ക് ഇനിയും നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കാനുളള ഭാഗ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. കൂടാതെ ജൂണിന്റെ സംവിധായകന്‍ അഹമ്മദ് കബീര്‍ മലയാള സിനിമയ്ക്ക് ഒരു ഭാവി വാഗ്ദാനമാണെന്നും അറിയിച്ചു. അത്ര മനോഹരമായി അദ്ദേഹം സിനിമ അവതരിപ്പിച്ചിട്ടുണ്ടെന്നും ആളെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ലെന്നും ദിലീപ് പറഞ്ഞു. ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കിയ നടന്‍ എല്ലാവര്‍ക്കുമൊപ്പം സെല്‍ഫി എടുത്ത ശേഷമായിരുന്നു മടങ്ങിയത്.

  ബോറടിക്കാതെ കണ്ടിരിക്കാന്‍ പറ്റിയ ചിത്രം

  ബോറടിക്കാതെ കണ്ടിരിക്കാന്‍ പറ്റിയ ചിത്രം

  16 ഓളം പുതുമുഖ താരങ്ങളായിരുന്നു ജൂണിലൂടെ അരങ്ങേറിയിരുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞ ചിത്രം ബോറടിക്കാതെ കണ്ടിരിക്കാന്‍ പറ്റിയ ചിത്രം കൂടിയായിരുന്നു. ഇഫ്തി ഒരുക്കിയ സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ലിബിന്‍ വര്‍ഗീസ്, അഹമ്മദ് കബീര്‍, ജീവന്‍ ബേബി മാത്യു തുടങ്ങിയവരായിരുന്നു സിനിയുടെ തിരക്കഥ ഒരുക്കിയിരുന്നത്. തിയ്യേറ്ററുകളില്‍ വിജയമായതോടോപ്പം മുതല്‍ മുടക്കില്‍ അധികം നേടാനും സിനിമയ്ക്ക് സാധിച്ചിരുന്നു.

  ബോക്‌സോഫീസില്‍ തരംഗമായി മെഗാസ്റ്റാര്‍ ചിത്രം! 10 കോടി മറികടന്ന് ഉണ്ട? സിനിമ ഇനി ഗള്‍ഫ് രാജ്യങ്ങളിലും

  മണിരത്‌നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പതിവ് ചെക്കപ്പിനായി മാത്രം! ഔദ്യോഗിക അറിയിപ്പ് പുറത്ത്

  English summary
  june movie 100th day celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X