ജൂനിയര്‍ ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു
ഹണീ ബീ എന്ന സൂപ്പര്‍ഹിറ്റ് ചിത്രവുമായി സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഇപ്പോല്‍ ഹായ് അയാം ടോണി യെന്ന ത്രില്ലര്‍ ചിത്രവുമായി വീണ്ടുമെത്താന്‍ പോകുന്ന സംവിധായകന്‍ ജൂനിയര്‍ ലാല്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു.
പിതാവ് ലാലാണ് ഒരു അഭിമുഖത്തില്‍ ജീന്‍ പോള്‍ ലാല്‍ മമ്മൂട്ടിയെ നായകനാക്കിയൊരു ചിത്രം സംവിധാനം ചെയ്യുന്നകാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ ലാലും പ്രധാന കഥാപാത്രമായി എത്തും. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്നകാര്യം നിശ്ചയിച്ചിട്ടില്ല.
നവാഗതസംവിധായകര്‍ക്കും യുവ സംവിധായകര്‍ക്കും ഡേറ്റ് നല്‍കുന്നതില്‍ എന്നും വലിയ താല്‍പര്യം കാണിയ്ക്കുന്ന താരമാണ് മമ്മൂട്ടി. ആഷിക് അബു, മാര്‍ത്താണ്ഡന്‍, വൈശാഖ്, അമല്‍ നീരദ് തുടങ്ങിയ സംവിധായകരെല്ലാം മമ്മൂട്ടിയെ വച്ച് കരിയര്‍ തുടങ്ങിയവരാണ്. രണ്ട് ചിത്രങ്ങളുടെ അനുഭവപരിചയമുണ്ടെങ്കിലും ഇന്‍ഡസ്ട്രിയിലെ വളരെ യങ് ആയ സംവിധായകനാണ് ജൂനിയര്‍ ലാല്‍. അതുകൊണ്ടുതന്നെ മമ്മൂട്ടിയും ജൂനിയര്‍ ലാലും ഒന്നിയ്ക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളും നല്‍കുന്നുണ്ട്.

ജൂനിയറിന്റെ രണ്ടാം ചിത്രമായ ഹായ് അയാം ടോണി ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ലാല്‍, ആസിഫ് അലി, ബിജു മേനോന്‍, മിയ ജോര്‍ജ്ജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് രണ്ടാം ചിത്രമെന്നാണ് ട്രെയിലറുകളും പോസ്റ്ററുകളുമെല്ലാം നല്‍കുന്ന സൂചന.


Click it and Unblock the Notifications











