»   » തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിന് പിഴ, വീഡിയോ

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിന് പിഴ, വീഡിയോ

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിന് പിഴ. കാറില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് ട്രാഫിക് പോലീസാണ് 700 രൂപ പിഴ ചുമത്തിയത്. താരത്തിന്റെ ഡ്രൈവറുടെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താരം കാറിനുള്ളില്‍ ഉണ്ടായിരുന്നു.

അമീര്‍പേട്ടില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് തിരികെ വരുമ്പോള്‍ മൈത്രി വനം ക്രോസ് റോഡില്‍ വച്ചാണ് കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെടുന്നത്. എന്നാല്‍ എന്‍ടിആര്‍ പോലീസിനോട് സംസാരിക്കാന്‍ തയ്യാറായില്ല. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് പിഴ നല്‍കുകെയും ചെയ്തു.

jr-ntr

കാറുകളുടെ വിന്‍ഡോയില്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നേരത്തെ സുപ്രീം കോടതി നിര്‍ത്തലാക്കിയതാണ്. തെളിഞ്ഞ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കാനാണ് ഇപ്പോള്‍ അനുമതിയുള്ളത്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ എന്‍ടിആര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. വീഡിയോ കാണൂ..

English summary
Junior NTR fined Rs 700 for car tinted glass.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam