പൃഥ്വിയോ സൂര്യയോ ഏറ്റെടുത്തില്ല, ലാലേട്ടന്റെ വെല്ലുവിളി ഏറ്റെടുത്ത് ജൂനിയര്‍ എന്‍ടിആര്‍!

രാജ്യമൊട്ടാകെ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആയിരുന്നു ക്യാംപെയിന്‍ ആരംഭിച്ചത്. മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ ഇതിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്. എല്ലാവരും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

മലയാളത്തില്‍ നിന്നും മോഹന്‍ലാലിനായിരുന്നു റാത്തേഡിന്റെ ചലഞ്ച് വന്നത്. മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ജിമ്മില്‍ നിന്നുള്ള ചിത്രം മോഹന്‍ലാല്‍ പുറത്ത് വിട്ടിരുന്നു. ഒപ്പം പൃഥ്വിരാജ്, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ അദ്ദേഹം തിരിച്ചും ചലഞ്ച് ചെയ്തിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ വെല്ലുവിളി ഒരു താരപുത്രന്‍ സ്വീകരിച്ചിരിക്കുകയാണ്.

എന്താണ് ഫിറ്റ്‌നസ് ചലഞ്ച്

ഒരാഴ്ച മുന്‍പ് കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആയിരുന്നു 'HumFitIndiaFit' എന്ന ചലഞ്ച് ക്യാംപെയ്‌നുമായി എത്തിയത്. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായിട്ടാണ് ഈ ക്യംപെയിന്‍ ആരംഭിച്ചത്. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. 20 പുഷ് അപ്പുകള്‍ ചെയ്തായിരുന്നു അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. കോലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍, മോഹന്‍ലാല്‍, രണ്‍വീര്‍, സദ്ഗുരു ജിവി ,എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

മോഹന്‍ലാലിനും

മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത താരങ്ങളെല്ലാവരും വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരുന്നു. മലയാളികള്‍ക്ക് ആഘോഷമാക്കാനുള്ള നമ്പറുമായിട്ടാിരുന്നു മോഹന്‍ലാല്‍ എത്തിയത്. ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതിനാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ശരിക്കും ചെറുപ്പക്കാരനായിരിക്കുകയാണ്. രണ്ട് കൈയിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രമാണ് റാത്തേഡിന്റെ വെല്ലുവിളി സ്വീകരിച്ചതായി അറിയിച്ച് മോഹന്‍ലാല്‍ പങ്കുവെച്ചത്. പുറത്ത് വന്ന ഉടനെ തന്നെ സംഭവം ഹിറ്റായി. മോഹന്‍ലാല്‍ മൂന്ന് പേരെ കൂടി വെല്ലുവിളിച്ചിരുന്നു.

മോഹന്‍ലാലിന്റെ വെല്ലുവിളി

ചലഞ്ച് ഏറ്റെടുത്ത മോഹന്‍ലാല്‍.. പൃഥ്വിരാജ്, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍ എന്നീ മൂന്ന് താരപുത്രന്മാരെയായിരുന്നു വെല്ലുവിളിച്ചത്. പൃഥ്വിരാജോ സൂര്യയോ മോഹന്‍ലാലിന്റെ ചലഞ്ച് ഇനിയും സ്വീകരിച്ചിരിട്ടില്ലെങ്കിലും ജൂനിയര്‍ എന്‍ടിആര്‍ സ്വീകരിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ സാറിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. എല്ലാ ദിവസവും പതിവായി ചെയ്യുന്ന ഫിറ്റ്‌നസ് വര്‍ക്കൗണ്ടിന്റെ ഭാഗമാണെന്ന് പറഞ്ഞ് ട്വിറ്ററിലൂടെ വീഡിയോയും ജൂനിയര്‍ എന്‍ടിആര്‍ പങ്കുവെച്ചിട്ടുണ്ട്. അതിനൊപ്പം നന്ദമുരി കല്യാണ്‍, മഹേഷ് ബാബു, എസ്എസ് രാജമൗലി, കൊരടല ശിവ, ഉപാസന തുടങ്ങി നിരവധി പേരെയും താരം ചലഞ്ച് ചെയ്തിട്ടുണ്ട്.

ദുല്‍ഖറിനും കിട്ടി

ദുല്‍ഖറിനും കിട്ടി

മലയാളത്തില്‍ നിന്നും ആദ്യം വെല്ലുവിളി വന്നത് ദുല്‍ഖര്‍ സല്‍മാന് ആയിരുന്നു. തെലുങ്കിലെ താരപുത്രന്‍ അഖില്‍ അക്കിനേനിയായിരുന്നു ദുല്‍ഖറിനെ 'HumFitIndiaFit' ചലഞ്ചിലേക്ക് ക്ഷണിച്ചത്. ദുല്‍ഖര്‍ ഇനിയും വെല്ലുവിളി ഏറ്റെുടുത്തിട്ടില്ല. വരും ദിവസങ്ങളില്‍ അത് പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ദുല്‍ഖറിനെ മാത്രമായിരുന്നില്ല അഖിലിന്റെ വെല്ലുവിളി. നാഗാര്‍ജുന, വരുണ്‍ ധവാന്‍, നാഗചൈതന്യ എന്നിവരെയും അഖില്‍ ചലഞ്ച് ചെയ്തിരുന്നു.

 ഇഷ തല്‍വാര്‍

ഇഷ തല്‍വാര്‍

ജിമ്മില്‍ നിന്നം മസില് പെരുപ്പിച്ച് താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തതയുമായി നടി ഇഷ തല്‍വാറുമെത്തി. തന്നെ ആരും ചലഞ്ച് ചെയ്തില്ലെങ്കിലും താനും ക്യാംപെയിന്റെ ഭാഗമാവുന്നതായി പറഞ്ഞ് നടി ഇഷ തല്‍വാറും എത്തിയിരിക്കുകയാണ്. എല്ലാവരും ഫിറ്റ്‌നസ് വീഡിയോസ് അയച്ചിരിക്കുന്നതെങ്കില്‍ ഇഷ വീട്ടിലെ തറ തുടച്ച് കൊണ്ടാണ് ക്യാംപെയിന്റെ ഭാഗമായിരിക്കുന്നത്. മറ്റുള്ള താരങ്ങളെക്കാളും അതിവേഗം ഇഷയുടെ തറ തുടക്കല്‍ വീഡിയോ വൈറലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X