സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ജുറാസിക്ക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡത്തിന്റെ ട്രെയിലര്‍: വീഡിയോ കാണാം
ഹോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായിരുന്നു 2015ല്‍ പുറത്തിറങ്ങിയ ജൂറാസിക്ക് വേള്‍ഡ്. കോളിന്‍ ട്രെവറോ സംവിധാനം ചെയ്ത ചിത്രം മികച്ചൊരു സയന്‍സ് ഫിക്ഷന്‍ അഡ്വഞ്ചറസ് സിനിമകളിലൊന്നായാണ് പുറത്തിറങ്ങിയിരുന്നത്. ക്രിസ് പ്രാറ്റ്, നിക്ക് റോബിന്‍സണ്‍,ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ഫ്രാങ്ക് മാര്‍ഷല്‍, പാട്രിക്ക് ക്രൗലേയ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്.അറുപത് രാജ്യങ്ങളിലായി പുറത്തിറങ്ങിയ ചിത്രം അഞ്ഞൂറ് മില്ല്യനായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും കളക്ട് ചെയ്തിരുന്നത്. ഹോളിവുഡില്‍ അക്കൊല്ലമിറങ്ങിയ രണ്ടാമത്തെ വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ജുറാസിക്ക് വേള്‍ഡ്.

ജുറാസിക്ക് വേള്‍ഡിന്റെ രണ്ടാം ഭാഗമാണ് ജുറാസിക്ക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം എന്ന ചിത്രം. ആദ്യ ഭാഗത്തിന്റെ വന്‍വിജയമാണ് ചിത്രത്തിനൊരു രണ്ടാം ഭാഗമിറക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചിരുന്നത്. ജെ.എ ബയോനയാണ് ജുറാസിക്ക് വേള്‍ഡിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്.ദ ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ജെ എ ബയോന. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തി്ല്‍ അഭിനയിച്ച താരങ്ങളെല്ലാം തന്നെയും എത്തുന്നുണ്ട്. ജൂണ്‍ 22നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുന്നത്. ജെയിംസ് ക്രോവെല്‍. ടെഡ് ലെവിന്‍, ജസ്റ്റിസ് സ്മിത്ത്,റഫേ സ്‌പോള്‍. ഇസബെല്ലാ സെര്‍മന്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ജുറാസിക്ക് പാര്‍ക്ക് സിരീസിലെ അഞ്ചാമത്തെ ചിത്രമാണ് ജുറാസിക്ക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം എന്ന ചിത്രം.ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിനായി കാത്തിരുന്ന പോലെ രണ്ടാം ഭാഗം കാണാന്‍ വേണ്ടിയും ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. വിദേശത്തെന്ന പോലെ ഇന്ത്യയിലെ ബോക്‌സ് ഓഫീസുകളിലും തരംഗം സൃഷ്ടിച്ചു മുന്നേറിയ ചിത്രമായിരുന്നു ജുറാസിക്ക് വേള്‍ഡ്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കുളളില്‍ മുപ്പത് ലക്ഷത്തിലധികം പേരാണ് യൂടുബില്‍ കണ്ടിരിക്കുന്നത്. കൂടാതെ ട്വിറ്ററില്‍ ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്‍ഡിംഗ് ആയി മാറുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











