ധൈര്യമുണ്ടെങ്കില്‍ മാത്രം സന്തോഷ് പണ്ഡിറ്റ് പാടുന്ന ഈ പാട്ടൊന്ന് കേള്‍ക്കൂ...

By Aswathi

നല്ല സിനിമയെ സ്‌നേഹിയ്ക്കുന്നവര്‍ക്ക് സന്തോഷ് പണ്ഡിറ്റ് എന്ന് കേട്ടാല്‍ പേടിയാണ്. അതു പോലെ തന്നെയാണ് പാട്ട് ആസ്വദിക്കുന്നവര്‍ക്കും. സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ പലരും കേട്ടിരിയ്ക്കും. പല ടിവി പരിപാടികളില്‍ വന്നപ്പോഴും കേട്ടിട്ടുണ്ട്.

ഇവിടെയിതാ ഒരു പൊതു പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പാടുന്നു. കേള്‍ക്കാന്‍ ധൈര്യമുള്ളവര്‍ മാത്രം കേള്‍ക്കുക. ഏത് പരിപാടിയില്‍ എപ്പോള്‍ പാടിയതാണെന്നൊന്നും അറിയില്ല. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ ഗാനാലാപനം വീണു കിട്ടിയത്.

santhosh-pandit

പാട്ടിനെ കൊല്ലുന്നതിന് ആര്‍ക്കും പരാതി പറയാന്‍ കഴിയില്ല. ഇത് സന്തോഷ് പണ്ഡിറ്റിന്റെ സ്വന്തം വരികളാണെന്ന് തോന്നുന്നു. സ്വന്തം സംഗീതം. പക്ഷെ പാട്ട്/ സംഗീതം എന്ന വാക്കിനെ കൊല്ലുന്നതിന് തുല്യമാണെന്ന് പറയാതെ വയ്യ.

നല്ല സിനിമകളും മോശം സിനിമകളും ഇറങ്ങുന്നുണ്ട്. പക്ഷെ അതില്‍ നിന്നൊക്കെ പ്രേക്ഷകരും അണിയറ പ്രവര്‍ത്തകരും കൂടുതല്‍ പാഠങ്ങള്‍ പഠിക്കുകയും നന്നാക്കാന്‍ ശ്രമിക്കാറുമുണ്ട്. പക്ഷെ ഇത് കുറച്ച് കടുപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X