പുത്തന്‍ ലുക്കിലുളള ദിലീപിന്റെ ചിത്രം വൈറല്‍! ജനപ്രിയ നായകന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ജനപ്രിയ നായകന്‍ ദിലീപിന്റെ എറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സൂപ്പര്‍താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമാണ് പുതിയ ചിത്രം പ്രചരിക്കുന്നത്. നടന്റെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ദിലീപിന്റെ പുതിയ ചിത്രവും ആരാധകര്‍
സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മൊട്ടയടിച്ചുളള നടന്റെ ചിത്രവും തരംഗമായി മാറിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടന്‍ മേക്കോവര്‍ നടത്തിയിരുന്നത്.

ചിത്രത്തില്‍ അറുപത് വയസ് പ്രായമുളള കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ദിലീപിന്റെ മേക്കോവര്‍. സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവല്ലാത്ത ദിലീപ് ഇടയ്ക്കിടെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി എത്താറുളളത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും ജനപ്രിയ നായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷി, മഹാലക്ഷ്മി തുടങ്ങിയവരും ദിലീപിനൊപ്പം ചിത്രങ്ങളില്‍ തിളങ്ങാറുണ്ട്.
ദിലീപിന്റെതായി വരാറുളള കുടുംബചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മൈ സാന്റയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങള്‍ സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം നാദിര്‍ഷയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കേശു ഈ വീടിന്റെ നാഥന് പുറമെ ഓണ്‍ ഏയര്‍ ഈപ്പന്‍, ഖലാസി തുടങ്ങിയവയും ജനപ്രിയ നായകന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ഖലാസി. ഉപ്പു മുളകും സംവിധായകന്‍ മിതിലാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് സൂപ്പര്‍ താര ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. അനുരൂപ് കൊയിലാണ്ടി, സതീഷ് തുടങ്ങിയവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നാല് ചിത്രങ്ങളാണ് ദിലീപിന്റെതായി പുറത്തിറങ്ങിയിരുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക്ക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങള്‍. ഇതില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മംമ്താ മോഹന്‍ദാസായിരുന്നു ദിലീപിന്റെ നായിക.


Click it and Unblock the Notifications