മഞ്ജു വാര്യരുടെ സന്തോഷത്തിന് തെല്ലു കുറവില്ല, സാരിയണിഞ്ഞ് താരമെത്തിയപ്പോള്‍, ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായാണ് മഞ്ജു എന്നും എത്താറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടക്കം കുറിച്ച അഭിനയ ജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. 17ാമത്തെ വയസ്സിലായിരുന്നു താരം സിനിമയില്‍ അരങ്ങേറിയത്. മഞ്ജുവിന് പിന്നാലെയായാണ് ചേട്ടനായ മധു വാര്യരും അഭിനയ രംഗത്തേക്ക് എത്തിയത്. അഭിനേതാവായി മുന്നേറുമ്പോഴും സംവിധാനത്തിലായിരുന്നു മധുവിന്റെ താല്‍പര്യം.
സിനിമയ്ക്ക് വേണ്ടിയാണ് മധു വാര്യര്‍ ജോലി ഉപേക്ഷിച്ചത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ലളിതം സുന്ദരത്തിലൂടെ സംവിധായകനായി മാറുകയാണ് മധു വാര്യര്‍. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള ചിത്രമാണ് ഇതെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. ജൂലൈ 4ന് സിനിമ റിലീസ് ചെയ്യണമെന്നായിരുന്നു തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ചിത്രം നീളുകയായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലല്ലാതെ തിയേറ്ററില്‍ തന്റെ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം അടുത്തിടെ ഇടവേള എടുത്തിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും അധികം വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. ലോക് ഡൗണായതോടെ സിനിമ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ലളിതം സുന്ദരം, ദി പ്രീസ്റ്റ്, ചതുര്‍മുഖം,കയറ്റം തുടങ്ങിയ സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മരക്കാര്‍ അറബിക്കടലിന്റെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയതാണ്. റിലീസിനൊരുങ്ങുന്നതിനിടയിലായിരുന്നു തിയേറ്ററുകള്‍ അടച്ചുപൂട്ടിയത്.

സാരിയില്‍ അതീവ സന്തോഷവതിയായുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാസ്‌ക് വെച്ചുള്ള ചിത്രങ്ങളും ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടിയാണോ ഈ വരവെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. പരസ്യ ചിത്രീകരണത്തിനായെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നതെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. പതിവ് പോലെ തന്നെ ഇത്തവണയും ചിരിച്ച മുഖത്തോടെയാണ് താരമെത്തിയിട്ടുള്ളത്.
Recommended Video
വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. രണ്ടാം വരവില്‍ തേടിയെത്തുന്നതെല്ലാം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണെന്ന് താരം പറഞ്ഞിരുന്നു. അഭിനേതാവിന് പുറമെ നിര്‍മ്മാണത്തിലും സജീവമാവുകയാണ് താരം. കയറ്റം, ലളിതം സുന്ദരം ഈ രണ്ട് സിനിമകളുടെ നിര്‍മ്മാണത്തിലും മഞ്ജു വാര്യര്‍ പങ്കാളിയാവുന്നുണ്ട്.


Click it and Unblock the Notifications