മഞ്ജു വാര്യരുടെ വാക്കുകള്‍ കണ്ടപ്പോള്‍ തോന്നിയ സന്തോഷത്തെക്കുറിച്ച് കനി കുസൃതി, മനസ്സ് നിറഞ്ഞു

ബിരിയാണിയെന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കനി കുസൃതി. രണ്ട് മുസ്ലീം സ്ത്രീകളുടെ ജീവിതവും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടികളെക്കുറിച്ചും പറയുന്ന സിനിമയായിരുന്നു ബിരിയാണി. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഖദീജയായാണ് കനി എത്തിയത്. സംസ്ഥാന അവാര്‍ഡിന് മുന്‍പ് അന്താരാഷ്ട്ര തലത്തില്‍ നിന്നും പുരസ്‌കാരം സ്വന്തമാക്കിയിരുന്നു താരം. ഇരട്ടിമധുരമായാണ് വീണ്ടും അവാര്‍ഡ് ലഭിച്ചത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടേയും കൈയ്യടി നേടിയ അഭിനേത്രി കൂടിയാണ് കനി. പുറത്തെ ചലച്ചിത്രമേളകളില്‍ നിന്നും ലഭിച്ച അവാര്‍ഡിനേക്കാള്‍ സന്തോഷമാണ് ഇത്തവണ തോന്നുന്നതെന്നായിരുന്നു കനി പറഞ്ഞത്. നേരെ സംസാരിക്കാന്‍ പോലും കഴിയുന്നില്ല, അത്രയും സന്തോഷമാണ് തോന്നുന്നത്. തനിക്ക് അറിയാത്ത ജീവിതമായിരുന്നു ബിരിയാണിയിലേത്. സംവിധായകന്‍ ഈ കഥാപാത്രത്തെ തനിക്ക് നല്‍കിയപ്പോള്‍ അതിനായി ഒരുങ്ങാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല.

ബിരിയാണിയിലെ ഖദീജ ചെയ്യുന്ന പല കാര്യങ്ങളോടും തനിക്ക് വിയോജിപ്പുണ്ട്. ഖദീജയുടേത് പോലുള്ള സാഹചര്യത്തിലൂടെ തനിക്കൊരിക്കലും കടന്നുപോവേണ്ടി വന്നിട്ടില്ല. സജിന്‍ ബാബുവിന് ആ കഥാപരിസരത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം അതേക്കുറിച്ച് നന്നായി പറഞ്ഞ് തരുകയും ചെയ്തിരുന്നു. ആ കഥാപാത്രം അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നുമായിരുന്നു കനി പറഞ്ഞത്. കനിയുടെ ബിരിയാണി വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Manju Warrier

സംസ്ഥാ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് സിനിമാലോകത്ത് നിന്നുള്ളവരും താരങ്ങളുമെല്ലാം എത്തിയിരുന്നു. താരങ്ങളുടെ പോസ്റ്റുകളെല്ലാം പെട്ടെന്നായിരുന്നു വൈറലായി മാറിയത്. പലരും നേരില്‍ വിളിച്ച് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചിരുന്നു. അത്തരത്തില്‍ തങ്ങള്‍ക്ക് ലഭിച്ച അഭിനന്ദനങ്ങളെക്കുറിച്ച് പറഞ്ഞും ജേതാക്കളെത്തിയിരുന്നു. അത്തരത്തിലുള്ളൊരു നിമിഷത്തെക്കുറിച്ചായിരുന്നു കനി കുസൃതിയും പറഞ്ഞത്. മഞ്ജു വാര്യരുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കനി സന്തോഷം പങ്കുവെച്ചത്.

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. ജേതാക്കളുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതെന്റെ സ്വപ്‌നമായിരുന്നുവെന്നും സന്തോഷം കൊണ്ട് ഞാനിപ്പോള്‍ മരിച്ചുപോവുമെന്ന് തോന്നുന്നുവെന്നുമായിരുന്നു കനി കുറിച്ചത്. കനി പങ്കുവെച്ച കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video

Best Actor Suraj Venjaramoodu response | FilmiBeat Malayalam

ചിത്രത്തിന് കടപ്പാട്: മഞ്ജു വാര്യരുടെ ഫാന്‍സ് പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X