അധികമാരും അറിയാത്ത ചില ബന്ധങ്ങള്‍

By Aswathi

സിനിമയും ഇപ്പോള്‍ ഒരു കുലത്തൊഴിലായി മാറിയിരിക്കുന്നു. അഭിനയ രംഗത്ത് അച്ഛനോ അമ്മയോ ഉണ്ടെങ്കില്‍ സ്വാഭാവികമായും അടുത്ത തലമുറയിലെ കണ്ണികളും സിനിമയില്‍ എത്തുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ സിനിമയില്‍. അച്ഛനും അമ്മയും മക്കളുമല്ലാതെ വേറെയും ചില ബന്ധുക്കള്‍ സിനിമയ്ക്കകത്തുണ്ട്. അധികമാരും അറിയാത്ത ചില വീട്ടുകാര്യങ്ങള്‍ നോക്കാം

നയന്‍താര- മിത്ര കുര്യാന്‍

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

തെന്നിന്ത്യന്‍ താരം നയന്‍താരയും നടി മിത്ര കുര്യാനും ബന്ധുക്കളാണത്രെ. ബോഡി ഗാഡ് എന്ന ചിത്രത്തില്‍ ഇരുവരും ഉറ്റസുഹൃത്തുക്കളായി ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ശോഭന- വിനീത്

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

ശോഭനയുടെ കസിന്‍ ബ്രദറാണ് വിനീത്. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ കൃഷ്ണ, നടി സുകുമാരി, അംബിക സുകമാരി ഇവരെല്ലാം ഒരേ കുടുംബത്തില്‍ പെട്ടതാണ്

പ്രിയാമണി- വിദ്യാബാലന്‍

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

പ്രിയാമണിയും ബോളിവുഡ് ലോകം കീഴടക്കിയ നടി വിദ്യാ ബാലനും കസിന്‍സ് ആണ്

ശ്വേത മേനോന്‍-അനൂപ് മേനോന്‍

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

മലയാള സിനിമയില്‍ മേനോന്മാര്‍ ഒത്തിരിയാണ്. അക്കൂട്ടതിലെ രണ്ട് മേനോന്മാരായ ശ്വേതയും അനൂപും കസിന്‍സാണ്

വിക്രം - പ്രശാന്ത്

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

വിക്രമിന്റെ അമ്മാവനാണ് ത്യാഗരാജന്‍. ത്യാഗരാജന്‍ എന്ന പറഞ്ഞാല്‍ അറിയാത്തവരുണ്ടാകുമോ എന്നുള്ളതുകൊണ്ടാണ് പ്രശാന്ത് എന്ന് പറഞ്ഞത്. പ്രശാന്ത് ത്യാഗരാജന്റെ മകനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അങ്ങനെ വരുമ്പോള്‍ വിക്രമിന്റെ അമ്മാവന്റെ മകനാണ് പ്രശാന്ത്.

ബാലു - ജീന്‍ പോള്‍

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

ലാലിന്റെ മകന്‍ ജീന്‍പോള്‍ സംവിധാനം ചെയ്യുന്ന എല്ലാ ചിത്രത്തിലും ബാലുവിനെ കാണാം. എന്താണ് കാര്യം എന്നന്വേഷിച്ച് പോയപ്പോഴല്ലേ പിടികിട്ടിയത്, ഇരുവരും ബന്ധുക്കളാണ്.

ഗോപി സുന്ദര്‍-ദേവന്‍

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

നടന്‍ ദേവന്റെ അനന്തരവനാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

ദുല്‍ഖറും- മഖ്ബൂലും

സിനിമയിലെ ചില വീട്ടുകാര്യങ്ങള്‍

ഇതെല്ലാവര്‍ക്കും അറിയാവുന്ന ബന്ധമാണ്. എന്നിരിക്കിലും കസിന്‍സിനെ കുറിച്ച് പറയുമ്പോള്‍ ഇവരെ മാറ്റിനിര്‍ത്താന്‍ കഴിയുമോ. ജ്യോഷ്ഠാനുജ മക്കളാണ് ദുല്‍ഖറും മഖ്ബൂലും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X