'ചാര്‍ലി ആരാണെന്നറിയാന്‍ കാത്തിരിയ്ക്കുക'
ഓകെ കണ്‍മണി എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിനും അതിന് ശേഷമുള്ള ചെറിയൊരു ഇടവേളയ്ക്കും ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ചാര്‍ലി. എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെങ്കിലും നായിക പാര്‍വ്വതിയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വ്വതിയും ദുല്‍ഖറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചാര്‍ലി ഒരു മ്യൂസിക്കല്‍ റൊമാന്‍സ് ചിത്രമാണെന്നതൊഴിച്ചാല്‍ ചിത്രത്തെ കുറിച്ച് മറ്റൊന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നാണ് സംവിധായകന്‍ മാര്‍ട്ടിന്‍ പറയുന്നത്. ചാര്‍ലി ആരാണെന്നറിയാന്‍ നിങ്ങള്‍ കാത്തിരിയ്ക്കൂ എന്നാണ് സംവിധായകന്റെ പക്ഷം.

മുന്‍വിധകള്‍ ഒന്നുമില്ലാതെ ഒരു സിനിമ കണ്ടാല്‍ നിങ്ങള്‍ക്കത് ഒരുപാട് ഇഷ്ടപ്പെടും. ഈ സിനിമയിലെ കഥാപാത്രങ്ങളും അവര്‍ക്കിടയിലെ കെമിസ്ട്രിയുമാണ് ചിത്രത്തിന്റെ കാതല്‍. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയിലും കാണാത്ത പ്ലോട്ടും ട്രീറ്റ്‌മെന്റമാണത്രെ. ആര്‍ ഉണ്ണിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.
നെടുമുടി വേണു, ജോജു ജോര്‍ജ്ജ്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, ടോവിനോ തോമസ്, ജേക്കബ് ഗ്രഗറി, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, കല്‍പന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫൈന്‍ഡിംഗ് സിനിമാസിന്റെ ബാനറില്‍ മര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്ജ്, ഷെബിന്‍ ബെക്കര്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന് ക്യാാമറ ചലിപ്പിയ്ക്കുന്ന ജോമോന്‍ ടി ജോണാണ്. റഫീക്ക് അഹമ്മദിന്റെ വരുകള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.


Click it and Unblock the Notifications











