കത്രീന ഇന്ത്യയുടെ അടുത്ത പ്രസിഡന്റാകണം: മാര്‍ക്കണ്ടേയ കട്ജു
ബോളിവുഡ് സുന്ദരി കത്രീന കൈഫ് അടുത്ത ഇന്ത്യന്‍ പ്രസിഡന്റ് ആയാല്‍ എങ്ങിനെയിരിക്കും? മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് ഒരു ആഗ്രഹം. കത്രീന കൈഫ് ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലെന്താണ് കുഴപ്പം.
ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജു തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് പരമാര്‍ശിച്ചപ്പോഴാണ് കട്ജു ഇന്ത്യയുടെ അടുത്ത പ്രസിഡന്റ് ബോളിവുഡ് സുന്ദരി കത്രീന കൈഫ് ആവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

രാഷ്ട്രീയക്കാര്‍ സ്ഥാനമേറ്റെടുത്താലൊന്നും സംഭവിക്കുകയില്ല. അപ്പോള്‍ സുന്ദരികളായ സ്ത്രീകള്‍ ആ സ്ഥാനത്ത് വരികയാണെങ്കില്‍ മാധ്യമങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു സന്തോഷമെങ്കിലും തോന്നുമെന്നാണ് കട്ജു പറയുന്നത്.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കത്രീന 'ഷീല കി ജവാനി' എന്ന പാട്ട് പാടി വരണം എന്നും കട്ജു പറയുന്നു. കട്ജുവിന്റെ പരമാര്‍ശം ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കി. ഇതോടെ താന്‍ പറഞ്ഞത് തമാശയുടെ രീതിയില്‍ കണ്ടാല്‍ മതിയെന്നായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്


Click it and Unblock the Notifications











