»   » മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോംബേ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷണ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഞാന്‍ എന്ന ചിത്രത്തിലും ജ്യോതി കൃഷണ അഭിനയിച്ചു.ഇപ്പോഴിതാ ദിലീപിന്റെ നായികയായി ജ്യോതി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്.

അഭിനയരംഗത്ത് എത്തുന്നവര്‍ക്ക്, സിനിമ എന്നത് കുട്ടിക്കാലം മുതല്‍ തലയ്ക്ക് പിടിച്ചവരായിരിക്കും. അതുപോലെ ഒരാളായിരുന്നു ജ്യോതി കൃഷണയും. സ്‌കൂളിലും കോളേജിലുമൊക്കെ അഭിനയിച്ച് കുറെയൊക്കെ ആഗ്രഹം തീര്‍ത്തിട്ടുണ്ട്. സമയം കിട്ടുമ്പോഴൊക്കെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് അഭിനയിച്ച് ഒക്കെ നോക്കാറുമുണ്ട്. പക്ഷേ സിനിമയുടെ സത്യമെന്താണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ജ്യോതി കൃഷണ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

ഞാന്‍ അഭിനയിച്ച ആല്‍ബം കണ്ടപ്പോഴാണ് സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍ എന്നെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ബോംബേ മാര്‍ച്ച് പന്ത്രണ്ടില്‍ അഭിനയിക്കാനായിരുന്നു ക്ഷണിച്ചത്. ആല്‍ബം ലൊക്കേഷന്‍ പോലെയാണെന്ന് വിചാരിച്ചാണ് ഞാന്‍ സിനിമ ലൊക്കേഷനില്‍ പോയത്. ചെന്നപ്പോള്‍ അവിടെ മമ്മൂക്കയും. കൂടാതെ പത്തിരുന്നൂറ് ആളുകളും. ശരിക്കും ഞാന്‍ പേടിച്ചു.

മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

എല്ലാവരെയും കണ്ട് പേടിച്ച് നില്‍ക്കുമ്പോഴാണ് ആദ്യ ഷോട്ട് മമ്മൂക്കയ്ക്ക് ഒപ്പമാണെന്നറിയുന്നത്. കൈയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. അങ്ങനെ ആദ്യത്തെ ഷോട്ട് തന്നെ ഞാന്‍ തെറ്റിക്കുക തന്നെ ചെയ്തു. പുതിയ കുട്ടിയായത് കൊണ്ട് എല്ലാവരുടെയും ഒരു പ്രോത്സാഹനമുണ്ടായിരുന്നു.

മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ നടനാണ് ദുല്‍ഖര്‍. ഞാന്‍ എന്ന സിനിമയില്‍ ദുല്‍ഖറിന്റെ ഭാര്യയായി അഭിനയിച്ചു.

മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല പേടിയായിരുന്നു. മമ്മൂക്കയുടെ മകനൊക്കെയാണ്. എന്താണെന്നൊന്നും അറിയില്ലല്ലോ. പക്ഷേ ഞാന്‍ വിചാരിച്ച പോലെയൊന്നുമല്ല. വാതോരാതെ സംസാരിക്കുന്ന പ്രകൃതം.

മമ്മൂക്കയുടെ മകന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു

നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ദുല്‍ഖര്‍.സത്യം പറഞ്ഞാല്‍ ഇത്ര കംഫര്‍ട്ടബിള്‍ മറ്റൊരു നടനെ എനിക്ക് കിട്ടില്ല. ജ്യോതി പറയുന്നു. ഒരോ ഷോട്ട് വരുമ്പോഴും എനിക്ക് പേടിയായിരുന്നു. അപ്പോഴൊക്കെ എന്റെ ടെന്‍ഷന്‍മാറാന്‍ എന്റെ ഒപ്പം നിന്നിട്ടുണ്ട്.

English summary
Jyothi Krishna young beautiful actress is on her way to the top of Malayalam movie industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam