അവിചാരിതയില്‍ ജ്യോതി കൃഷ്ണയും ടിനി ടോമും
കുഞ്ചാക്കോ ബോബന്റെ നായികയായി ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ജ്യോതി കൃഷ്ണ അഭിനയത്തിന്റെ കാര്യത്തില്‍ മോശമല്ലാത്ത അഭിപ്രായം നേടിയ നടിയാണ്. ചില തമിഴ്, തെലുങ്ക് ചിത്രങ്ങളും ജ്യോതി കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ പുതിയൊരു ചിത്രത്തില്‍ക്കൂടി അഭിനയിക്കുകയാണ് ഈതാരം . ഷാനവാസ് ഒരുക്കുന്ന അവിചാരിതയെന്ന ചിത്രത്തിലാണ് ജ്യോതി അഭിനയിക്കുന്നത്. ഒരു ബിസിനസുകാരനുമായി പ്രണയത്തിലാകുന്ന നഴ്‌സിന്റെ വേഷത്തിലാണ് ജ്യോതി കൃഷ്ണ അഭിനയിക്കുന്നത്.
കാമുകനായ ബിസിനസ് മാന്‍ നഴ്‌സായ റിഹാനയ്ക്ക് ഒരു വീട് സമ്മാനിയ്ക്കുകയാണ്. പിന്നീട് ഈ വീട്ടില്‍ അവര്‍ മറ്റ് മൂന്ന് വ്യക്തികളെ കണ്ടുമുട്ടുകയും തുടര്‍ന്ന് ഒട്ടനേകം സംഭവങ്ങളുണ്ടാവുകയും ചെയ്യുകയാണ്. ഇതാണ് അവിചാരിതയെന്ന ചിത്രത്തിന്റെ പ്ലോട്ട്. ടിനി ടോമാണ് ജ്യോതിയുടെ കാമുകനായ ബിസിനസ് മാനായി എത്തുന്നത്.
നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഷാനവാസിന്റേതു തന്നെയാണ്. ഇതൊരു ഫാമിലി ഡ്രാമയാണ്. ഗര്‍ഭിണിയായ ഒരു യുവതിയും അവരുടെ കാമുകനും അവരുടെ ജീവിതത്തിലെ ചില മണിക്കൂറുകളുമാണ് ഈ ചിത്രത്തിലുള്ളത്. ഈ പ്രണയികളുടെ രണ്ട് സുഹൃത്തുക്കളും ഒരു കള്ളനുമാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍-ഷാനവാസ് പറയുന്നു.
മണികണ്ഠന്‍ പട്ടാമ്പി, അനില്‍ ആന്റോ, പ്രവീണ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications












