ദുല്‍ഖറിന്റെ ഭാര്യയായി ജ്യോതി കൃഷ്ണ
ഇത് പാതിരാ മണല്‍, ലിസമ്മയുടെ വീട്, ലാസ്റ്റ് ബെഞ്ച് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം തന്നെ ജ്യോതി കൃഷ്ണ എന്ന നടി കുടുംബപ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഗോഡ് ഫോര്‍ സെയ്ല്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതി വെള്ളിത്തിരയില്‍ കാലുറപ്പിച്ചത്.
ജ്യോതിയുടെ കാല് വെള്ളിത്തിരയില്‍ ഉറച്ചു. ഇനി ചെയ്യാന്‍ പോകുന്നത് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഞാന്‍ എന്ന ചിത്രമാണ്. നായകനോ ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖര്‍ സല്‍മാന്‍ ഒരു മാധ്യമപ്രവര്‍ത്തകനായെത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിലാണ് ജ്യോതി എത്തുന്നത്. ദുല്‍ഖറിന്റെ നായികയായി എത്തുന്നതിന്റെ സന്തോഷം ജ്യോതി മറച്ചുവയിക്കുന്നില്ല.

ചിത്രത്തില്‍ ദുല്‍ഖറിന് മൂന്ന് നായികമാരുണ്ടെന്നത് നേരത്തെ റിപ്പോര്‍ട്ട് വന്നതാണ്. വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അനുമോളും പുതുമുഖ നായിക ശ്രുതിയുമാണ് ആ മറ്റ് രണ്ട് കേന്ദ്രനായികമാരായി എത്തുന്നത്.
ടി പി രാജീവിന്റെ കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പമദമാക്കിയാണ് രഞ്ജിത്ത് ഞാന്‍ എന്ന ചിത്രം ഒരുക്കുന്നത്. നേരത്തെ ടിപി രാജീവിന്റെ തന്നെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലും രഞ്ജിത്ത് ഇതേ പേരില്‍ സിനിമയാക്കിയിട്ടുണ്ട്. രഞ്ജിത്തിന്റെ തന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











