ജ്യോതി ജയറാമിന് നായികയായെത്തുന്നു
ജയറാമിന് തിരക്കോട് തിരക്കു തന്നെ. ഈ നവംബറില്‍ തന്നെ മൂന്ന് ചിത്രങ്ങളാണ് ജയറാമിന്റേതായി റിലീസ് ആയതും ആകുന്നതും. കമലിന്റെ നടനും ജോഷിയുടെ സലാം കാശ്മീരുമെല്ലാം പ്രതീക്ഷയുള്ളതുതന്നെ. ജയറാമിനെ നായകനാക്കി ചില സംവിധായകര്‍ അണിയറയില്‍ ചര്‍ച്ചയും തുടങ്ങി. അക്കൂട്ടത്തില്‍ ഒരു ചിത്രത്തില്‍ ജയറാമിന് നായികയായെത്തുന്നത് ജ്യോതി കൃഷ്ണയാണ്.
ഇതു പാതിരാ മണല്‍, ലിസമ്മയുടെ വീട്, ലാസ്റ്റ് ബെഞ്ച് എന്നീ ചിത്രങ്ങളിലൂടെ തന്നെ ജ്യോതി മലയാളികള്‍ക്ക് സുപരിചിതയാണ്. എന്നാല്‍ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ മുന്‍ചിത്രങ്ങളില്‍ നിന്ന് മാറി പുതിയ ചിത്രത്തില്‍ ഒരു മോഡേണ്‍ പെണ്‍കുട്ടിയായാണ് ജ്യോതിയുടെ രംഗ പ്രവേശം. ടിഎ റസാഖ് സംവിധാനം ചെയ്യുന്ന മുന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ജ്യോതി.

ലാല്‍, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, മിയ ജോര്‍ജ് എന്നിവരെ ഒന്നു ചേര്‍ത്ത് ഒരുക്കിയ ചേട്ടായീസ് എന്ന ചിത്രത്തിന് ശേഷം ഷാജോണ്‍ കാര്യാലാണ് ജയരാമിനെയും ജ്യോതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രമൊരുക്കുന്നത്.
ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. എന്താണ് പേരെന്നത് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകന്‍ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്. ആലപ്പുഴയായിരിക്കും പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications











