»   » തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ചയാള്‍ക്ക് ജ്യോതി കൃഷ്ണയുടെ സൂപ്പര്‍ മറുപടി

തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ചയാള്‍ക്ക് ജ്യോതി കൃഷ്ണയുടെ സൂപ്പര്‍ മറുപടി

Written By:
Subscribe to Filmibeat Malayalam

നായികമാരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലമായ കമന്റുകള്‍ പറഞ്ഞും, മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചും അപമാനിയ്ക്കുന്നത് ഇപ്പോള്‍ ചിലരുടെ 'ഹോബിയാണ്'. മിക്ക നായികമാരും അതിനെതിരെ പ്രതികരിച്ച് തുടങ്ങിയിരിയ്ക്കുന്നു.

ഇപ്പോഴിതാ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചയാള്‍ക്ക് നടി ജ്യോതി കൃഷ്ണയുടെ മറുപടി. മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോയുടെ ഒറിജിനല്‍ സഹിതം ഫേസ്ബുക്കിലൂടെയാണ് ജ്യോതി കൃഷ്ണ കരുത്തുള്ള മറുപടി നല്‍കുന്നത്.

 jyothi-krishna

പോസ്റ്റ് ഇപ്രകാരം; 'ഹായി ഫ്രണ്ട്‌സ്, നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്ന് താഴെയുള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രമെടുത്ത് അവന്റെ/അവളുടെ അമ്മയുടേയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ത്തുവച്ച് അത് വാട്‌സ്ആപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു.

ഈ പണി ചെയ്ത അവന്/അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല. കാരണം ഇത് ചെയ്യുമ്പോള്‍ അവന്‍/അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതേ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് നിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദി'

Hi frnds, nalla kudumbathil pirakkatha etho oru mon/mol innu thazhe ulla ente ee photoyude thalabagam mathram eduth...

Posted by Jyothi Krishna on Monday, March 14, 2016
English summary
Jyothi Krishna's reaction on her morphed photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam