അഭയാര്‍ത്ഥിയുടെ റോളില്‍ ജ്യോതി കൃഷ്ണ
ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക നടിയാണ് ജ്യോതി കൃഷ്ണ. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ജ്യോതി കൃഷ്ണയെ മലയാളികള്‍ക്ക് ഇഷ്ടമായി. ആദ്യ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പവും ജയറാമിനൊപ്പവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ജ്യോതിയെത്തേടിയെത്തി.
ഇപ്പോള്‍ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തില്‍ ഒരു ഗൗരവമേറിയ റോള്‍ ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ജ്യോതിയ്ക്ക്. തിരക്കഥാകൃത്ത് ടിഎ റസാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേശീയ പുരസ്‌കാര ജേതാവായ സലിം കുമാര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും അദ്ദേഹം തന്നെയാണ്.

ഒരു കുടുംബിനിയുടെ വേഷമാണ് ചിത്രത്തില്‍ ജ്യോതിയ്ക്ക്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം നാടുവിട്ടുപോകുന്ന കഥാപാത്രമാണിത്. ചെന്നെത്തുന്ന പുതിയ സ്ഥലത്ത് ക്രിസ്ത്യാനിയായി വേഷംമാറി ജീവിക്കേണ്ടിവരുകയാണ് ഈ വീട്ടമ്മയ്ക്ക്. നിര്‍ബ്ബന്ധിത മതം മാറ്റലും ദാരിദ്രവ്യമെല്ലാം കാരണം പ്രശ്‌നത്തിലാകുന്ന കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഞാനിലും ജ്യോതി കൃഷ്ണ നായികയായി എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം അവസാനിച്ചു. താന്‍ മറ്റൊരു പുതിയ ചിത്രത്തിനായും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിന്റെ കാര്യം അധികം വൈകാതെ അണിയറക്കാര്‍ പ്രഖ്യാപിയ്ക്കുമെന്നും ജ്യോതി പറഞ്ഞു.


Click it and Unblock the Notifications











