അമിതാഭ് ബച്ചന്റെ ചിത്രത്തില്‍ ജ്യോതിക അഭിനയിക്കില്ല എന്ന് പറഞ്ഞോ.. എന്താണ് സത്യം
അമിതാഭ് ബച്ചന്റെ തമിഴ് സിനിമാ പ്രവേശനത്തിന് കാത്തിരിയ്ക്കുകയാണ് തമിഴ് മക്കള്‍. വാലി, ഖുഷി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ, നടന്‍ കൂടെയായ എസ് ജെ സൂര്യയാണ് അമിതാഭ് ബച്ചന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. ഉയര്‍ന്ത മനിതന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
അമിതാഭ് ബച്ചനം പങ്കെടുത്ത ഒരു ഗംഭീര ചടങ്ങായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഇങ്ങനെ ഒരു സിനിമ പ്രഖ്യാപിച്ചതിലൂടെ തന്നെ ഞാന്‍ കരിയറിലെ വിജയം കണ്ടു എന്ന് സൂര്യ പറഞ്ഞു. അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം മാത്രമല്ല, തന്റെ ആദ്യ ബോളിവുഡ് സിനിമ കൂടെയാണിതെന്നും സംവിധായകന്‍ പറയുന്നു. തമിഴിലും ഹിന്ദിയിലുമായിട്ടാണത്രെ ചിത്രം ഒരുക്കുന്നത്.

എങ്ങിനെ അമിതാഭ് ബച്ചന്റെ ഡേറ്റ് കിട്ടി എന്ന് രജനികാന്ത് ചോദിച്ചപ്പോള്‍ എസ് ജെ സൂര്യ പറഞ്ഞത്, അദ്ദേഹത്തിന്റെ ഡേറ്റിനായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാത്തിരിയ്ക്കുകയാണ് ഞങ്ങള്‍. ഈ വര്‍ഷം തന്നെ ആറ് സിനിമകളും 12 പരസ്യങ്ങളും ഒരു ടിവി ഷോയും അദ്ദേഹത്തിനുണ്ട്. അതിനിടയില്‍ 40 ദിവസങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്. 35 ദിവസമായി ചുരുക്കിതരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അമിതാഭ് ബച്ചന് പുറമെ ചിത്രത്തില്‍ ആരൊക്കെയാണ് കഥാപാത്രങ്ങള്‍ എന്ന് തീരുമാനിച്ചിട്ടില്ല. എസ് ജെ സൂര്യയുടെ ഭാഗ്യ നായികയായ ജ്യോതികയെ നായികയാകാന്‍ വേണ്ടി ക്ഷണിച്ചിരുന്നു എന്നും, എന്നാല്‍ തുറന്നുകാട്ടല്‍ അല്പം കൂടുതലായതിനാല്‍ ജ്യോതിക നിഷേധിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും വ്യാജവാര്‍ത്തയാണെന്നും ദയവുചെയ്ത് പ്രചരിപ്പിക്കരുതെന്നും സൂര്യ ട്വിറ്ററിലൂടെ പറഞ്ഞു.


Click it and Unblock the Notifications











