ജ്യോതികയുടെ തിരിച്ചുവരവ് സൂര്യയ്‌ക്കൊപ്പം?
തമിഴകത്ത് സൂപ്പര്‍നായികയായി മാറുകയും ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ചെയ്ത് സൂപ്പര്‍താരം സൂര്യയെ വിവാഹം ചെയ്ത് കുടുംബിനിയാവുകയും ചെയ്ത ജ്യോതിക തിരിച്ചെത്തുകയാണ്.
ജ്യോതിക സിനിമയിലേയ്ക്ക് തിരിച്ചുവരുന്നുവെന്ന് നേരത്തേ തന്നെ പറഞ്ഞുകേട്ടിരുന്നു. പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തിലൂടെ സൂര്യയുടെ നായികയായിത്തന്നെയാണ് ജ്യോതിക വരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പസങ്ക എന്ന ചിത്രത്തിന്റെ മോഡലില്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയൊരു ചിത്രമാണ് പാണ്ഡിരാജ് ഒരുക്കുന്നതെന്നാണ് സൂചന. ചിത്രത്തില്‍ സൂര്യയും ജ്യോകിയും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് അഭിനയിക്കുകയെന്നും കേള്‍ക്കുന്നു. സൂര്യതന്നെയാണത്രേ ചിത്രം നിര്‍മ്മിക്കുന്നതും.
ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഇതു നമ്മ ആളു എന്ന ചിത്രം റിലീസ് ചെയ്ത ശേഷമായിരിക്കും പാണ്ഡിരാജ് പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. സൂര്യയുടെയും കുടുംബത്തിന്റെയും പരിപൂര്‍ണ പിന്തുണയോടെയാണ് ജ്യോതിക സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











