സ്ത്രീകള്‍ക്ക് പത്തു കല്പനകളുമായി ജ്യോതിക! കാട്രിന്‍ മൊഴിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ
നടി ജ്യോതികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. മൊഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിച്ച ചിത്രമാണിത്. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ വിദ്യാബാലന്‍ ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് സംവിധായിക കാട്രിന്‍ മൊഴി ഒരുക്കിയിരിക്കുന്നത്. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ഹിന്ദിയില്‍ ചെയ്ത വേഷമാണ് വിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്.

ശരണ്യ പൊന്‍വര്‍ണന്‍,ഉര്‍വ്വശി,ലക്ഷമി മഞ്ജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഒക്ടോബര്‍ പതിനെട്ടിനാണ് കാട്രിന്‍ മൊഴി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്റര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ്ലുക്കില്‍ സ്ത്രീകള്‍ക്കുളള പത്ത് കല്‍പ്പനകള്‍ എഴുതിയ പ്ലക്കാര്‍ഡുമായാണ് ജ്യോതിക നില്‍ക്കുന്നത്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വേണം എന്നുണ്ടെങ്കില്‍ ആദ്യം ഭക്ഷണം കഴിക്കുക എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനോട് വീട്ടുജോലികളില്‍ പങ്കാളിയാകാന്‍ പറയാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയാനും ഇതു നിര്‍ദ്ദേശിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications