'എന്റെ അച്ഛന്‍ അമ്മ എല്ലാം തന്നെ അദ്ദേഹത്തിന്റെ ഉളളിലുണ്ട്'! സൂര്യയെക്കുറിച്ച് ജ്യോതിക

By Midhun

തമിഴകത്ത് സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുളള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തിനു ശേഷമായിരുന്നു ഈ ജോഡികളെ പ്രേക്ഷകര്‍ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. ദിലീപ് നായകനായ കൂഞ്ഞിക്കൂനന്റെ തമിഴ് പതിപ്പിലും ഈ ജോഡികളായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്.

പേരഴകന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയായിരുന്നു ജ്യോതികയ്ക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്. തുടര്‍ന്നും ഇരുവരുടെതുമായി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു 2006ലായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവര്‍ മികച്ച ജോഡികളാണെന്ന് മുന്നേ തെളിയിച്ചിട്ടുളളതാണ്.

jyothika-surya

ഭര്‍ത്താവെന്ന നിലയ്ക്ക് സൂര്യയ്ക്ക് നൂറു മാര്‍ക്കാണ് ജ്യോതിക നല്‍കാറുളളത്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്കുളള തിരിച്ചുവരവിന് തന്നെ എറ്റവും കൂടുതല്‍ പിന്തുണച്ചിരുന്നത് സൂര്യയാണെന്നും മുന്‍പ് ജ്യോതിക പറഞ്ഞിരുന്നു. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനും അമ്മയും എല്ലാം സൂര്യ തന്നെയാണ് ജ്യോതിക തുറന്ന് പറഞ്ഞിരുന്നു. "സൂര്യ എനിക്ക് എപ്പോഴും വളരെയധികം ബഹുമാനം നല്‍കാറുണ്ട്. വേറെ ആരും എന്ന മോശമായി ഒന്നു തന്നെ പറയാന്‍ പാടില്ല എന്ന രീതിയില്‍ എപ്പോഴും അദ്ദേഹം എന്ന സുരക്ഷിതയാക്കാറുമുണ്ട്. എന്റെ അച്ഛന്‍ അമ്മ, എല്ലാം സൂര്യയുടെ ഉളളിലുണ്ട്" ജ്യോതിക പറഞ്ഞു.

suryas family

"എനിക്കൊരു പ്രശ്‌നമുണ്ടെങ്കില്‍ ഞാനത് സൂര്യയോടാണ് ആദ്യം പറയാറുളളത്. എനിക്ക് സുഖമില്ലാതാവുകയാണെങ്കില്‍ സൂര്യ കൂടെ തന്നെ ഉണ്ടാവാറുണ്ട്. സൂര്യയെ പറ്റി പറഞ്ഞാല്‍ വാക്കുകള്‍ മതിയാകില്ല. സൂര്യ ഇങ്ങനെയുളെളാരു ഭര്‍ത്താവായിരിക്കുമെന്ന് വിവാഹത്തിനു മുന്‍പേ അറിയാമായിരുന്നു. അതിനാലാണ് കല്ല്യാണം കഴിച്ചത്. പലരെയും ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ പോലെ മറ്റാരെയും ഞാനിന്നേ വരെ കണ്ടിട്ടില്ല" ജ്യോതിക പറഞ്ഞു. തിരിച്ചുവരവില്‍ ജ്യോതികയുടെതായി രണ്ടു ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഹൗ ഓള്‍ഡ് ആര്‍ യൂവിറെ തമിഴ് പതിപ്പായ 36 വയതിനിലെ,മഗളിയര്‍ മട്ടും എന്നീ ചിത്രങ്ങളായിരുന്നു അത്. രണ്ടു ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മഞ്ജു വാര്യരുടെ തന്നെ മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലും ജ്യോതികയാണ് മുഖ്യ വേഷത്തിലെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X