ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ജ്യോതികയല്ല?
മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തെലുങ്ക് പതിപ്പില്‍ ജ്യോതിക ഉണ്ടാകില്ല. ജ്യോതികയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴില്‍ ജ്യോതിക തന്നെയാണ് നായിക. തെലുങ്കിലും ജ്യോതിക നായികയാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയാണ് ഹൗ ഓള്‍ഡ് ആര്‍ യു തമിഴില്‍ നിര്‍മിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമാ ഫീല്‍ഡ് വിട്ട ജ്യോതികയ്ക്കും മഞ്ജുവിനെ പോലെ തന്നെ ഇത് തിരിച്ചുവരവ് ചിത്രമാണ്. തമിഴിനും തെലുങ്കിനും പുറമേ കന്നഡയിലും ഹിന്ദിയിലും ഹൗ ഓള്‍ഡ് ആര്‍ യു ഇറങ്ങുന്നുണ്ട്. ഇവയും സൂര്യ തന്നെയാകും നിര്‍മിക്കുക.

പ്രിയനായികയായിരുന്ന ജ്യോതികയുടെ തിരിച്ചുവരവ് വന്‍ ഹിറ്റാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് തമിഴകം. കാക്ക കാക്ക, മൊഴി, വേട്ടയാട് വിളയാട് തുടങ്ങിയ ജ്യോതിക ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. 2006 ല്‍ സൂര്യയെ വിവാഹം ചെയ്ത ജ്യോതികയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം മണികണ്ഠ ആണ്. 2007 ലായിരുന്നു ഇത്.
മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത റോള്‍ തമിഴില്‍ റഹ്മാനാണ്. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പിന് ഇനിയും പേരിട്ടിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ഇന്ത്യയിലെ മുഴുവന്‍ നിര്‍മാണാവകാശങ്ങളും സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റിനാണ്.


Click it and Unblock the Notifications